കേരളത്തിലെ തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് കടക്കുന്ന മലയാള ചിത്രം താൾ ആദ്യമായി ഐഎഫ്എഫ്‌കെ ഫിലിം മാർക്കറ്റിൽ എത്തുന്ന കൊമേർഷ്യൽ ചിത്രമായി മാറി. സിനിമാ പ്രദർശത്തിനൊപ്പം മാർക്കറ്റിംഗും സാധ്യമാക്കുന്ന ഐഎഫ്എഫ്‌കെഫിലിം മാർക്കറ്റിൽ നടന്ന ചിത്രത്തിന്റെ പ്രദർശനത്തിൽ ചിത്രത്തിലെ താരങ്ങളായ ആൻസൺ പോൾ, ആരാധ്യാ ആൻ,വിവിയാ ആൻ, അരുൺ എന്നിവർ പങ്കെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റു ഫിലിം ഫെസ്റ്റിവലിൽ വൻ വിജയമായി മാറിയ ഫിലിം മാർക്കറ്റ് ആദ്യമായി ഐഎഫ്എഫ്‌കെയിൽ എത്തുമ്പോൾ ആദ്യമായി എത്തുന്ന കൊമേർഷ്യൽ ചിത്രം താളിന് ആശംസകൾ നേർന്ന് ശ്രീ. സോഹൻ സീനുലാൽ, ശ്രീ. ഷിബു ജി സുശീലൻ എന്നിവർ സംസാരിച്ചു. മലയാള സിനിമാ പ്രേമികളുടെ ഒത്തുകൂടലിന്റെ ലോകമായ ഐഎഫ്എഫ്‌കെയുടെ ഭാഗമായ കേരള ഫിലിം മാർക്കറ്റിൽ താൾ ആദ്യ കൊമ്മേർഷ്യൽ ചിത്രമായി പ്രദർശിപ്പിക്കാനും മാർക്കറ്റ് ചെയ്യാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ പിആർഓ പ്രതീഷ് ശേഖർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ രാജസാഗർ, തിരക്കഥകൃത്ത് ഡോ.ജി. കിഷോർ,നിർമ്മാതാവ് മോണിക്ക കമ്പാട്ടി  എന്നിവർ നന്ദി രേഖപ്പെടുത്തി. താൾ ചിത്രം വിജയകരമായി തിയേറ്ററിൽ രണ്ടാം വാരത്തിലേക്കു കടക്കുകയാണ്.


ALSO READ: രജിനികാന്തിന്റെ 170-ാം ചിത്രത്തിന് പേരിട്ടു; ടീസർ പുറത്ത്


ഗ്രേറ്റ്  അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ നിർമ്മിച്ച ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.താളിലെ മനോഹരമായ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ബിജിബാൽ ആണ്. രഞ്ജി പണിക്കർ, രോഹിണി, രാഹുൽ മാധവ്, മറീനാമൈക്കിൾ, നോബി  തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.


താളിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്,സംഗീതം: ബിജിബാൽ ലിറിക്സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്താ ഗ്രാഫിക്‌സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ, പ്രൊജക്റ്റ് അഡൈ്വസർ : റെജിൻ രവീന്ദ്രൻ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ: ഗോകുൽ, വിഷ്ണു, പി ആർ ഓ: പ്രതീഷ് ശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.