തിരുവനന്തപുരം : 27-ാമത് അന്തരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേക്ക് മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കവും മഹേഷ് നാരയണൻ ചിത്രം അറിയിപ്പും തിരഞ്ഞെടുത്തു. കൂടാതെ 12 ചിത്രങ്ങൾ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രത്യേകം പ്രദർശനം ചെയ്യാനായി തിരഞ്ഞെടുത്തു. സംവിധായകൻ ആർ ശരത് ചെയർമാനായ സമിതിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നൻപകൽ നേരത്ത് മയക്കം


മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ ആദ്യ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. 


ALSO READ : Ariyippu Movie: കുഞ്ചാക്കോ ബോബന്‍റെ 'അറിയിപ്പിന്' ഡയറക്ട് ഒടിടി റിലീസ്, എവിടെ, എപ്പോൾ കാണാം?


അറിയിപ്പ്


കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് അറിയിപ്പ്. 75-ാമത് ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തില്‍ അന്തര്‍ദേശീയ മത്സര വിഭാഗത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രമാണ് അറിയിപ്പ്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബുസാന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലും അറിയിപ്പിന് പ്രദര്‍ശനമുണ്ട്. ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാതെ നേരിട്ട് ഒടിടിയിലൂടെ പുറത്ത് ഇറക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സുമായി അണിയറ പ്രവർത്തകർ ധാരണയിലായി.



മലയാള സിനിമ ഇന്ന്


മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 സിനിമകളാണ് സമിതി തിരഞ്ഞെടുത്തത്. സനൽകുമാർ ശശിധരന്റെ ടൊവീനോ തോമസ് ചിത്രം വഴക്ക്, താമർ കെവിയുടെ ആയിരത്തൊന്ന് നുണകൾ, അമൽ പ്രാസിയുടെ ബാക്കി വന്നവർ, കമൽ കെ.എം സംവിധാനം ചെയ്ത പട, പ്രതീഷ് പ്രസാദിന്റെ നോർമൽ, അരവിന്ദ് എച്ച് സംവിധാനം ചെയ്ത ഗ്രേറ്റ് ഡിപ്രഷൻ, രാരിഷ് ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും, സിദ്ധാർഥ് ശിവയുടെ ആണ്, സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേർന്ന് സംവിധാനം ചെയ്ത ഭർത്താവും ഭാര്യയും മരിച്ച രണ്ടുമക്കളും പ്രിയനന്ദന്റെ ധബാരി ക്യുരിവി, അഞ്ച് സംവിധായകർ ചേർന്നൊരിക്കി ആന്തോളജി ഫ്രീഡം ഫൈറ്റ്, ഇന്ദു വിഎസിന്റെ 19(1)(a) എന്നീ 12 ചിത്രങ്ങളാണ് മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുപ്പെട്ടിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.