ലോക സിനിമാ വിഭാഗത്തിൽ മത്യാസ് ബിസിന്റെ ദി പണിഷ്മെന്റ്, അർജന്റീനിയൻ ചിത്രം എഫയർ, ഫൗസി ബെൻസൈദിയുടെ ഡെസെർട്സ് , ഇറാനിയൻ ചിത്രം ദി അനോയിഡ് ,ഇൻഷാ അള്ളാ എ ബോയ് ,ഒമൻ ,ഹാങ്ങിങ് ഗാർഡൻസ് ,ഫ്രാൻസിന്റെ ഓസ്കാർ പ്രതീക്ഷയായ അനാട്ടമി ഓഫ് എ ഫാൾ,ഡ്രിഫ്റ്റ് ,പാത് സ്   ഓഫ് ഗ്ലോറി, ഡീഗ്രേഡ്,ആംബുഷ്, പദാദിക്, ജോസഫ്‌സ് സൺ തുടങ്ങി 35 സിനിമകളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് . മേളയിലെ ഓപ്പണിങ് ചിത്രമായിരുന്ന ഗുഡ്ബൈ ജൂലിയയുടെ അവസാന പ്രദർശനവും ഇന്നുണ്ടാകും . 


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാള ചിത്രങ്ങളിൽ ആപ്പിൾ ചെടികളുടെ അവസാന പ്രദർശനവും നീലമുടി, ഷെഹറാസാദ്, ആനന്ദ് മൊണാലിസ മരണവും കാത്ത് എന്നിവയുടെ രണ്ടാമത്തെ പ്രദർശനവും അദൃശ്യ ജാലകങ്ങൾ ഹോം എന്നിവയുടെ അവസാന പ്രദർശനവും ബുധനാഴ്ചയാണ് .സ്പിരിറ്റ് ഓഫ് സിനിമ വിഭാഗത്തിൽ വനൂരി കഹിയുടെ റഫീക്കിയും മൃണാൽ സെന്നിന്റെ ആൻഡ് ക്വയറ്റ് റോൾസ് ദി ഡൗണും ക്രിസ്റ്റോഫ് സനൂസിയു‌ടെ ദി ഇല്യൂമിനേഷനുമാണ് ബുധനാഴ്ച പ്രദർശിപ്പിക്കുക.


ALSO READ : IFFK 2023: ഐഎഫ്എഫ്‌കെ 2023: കേരള ഫിലിം മാർക്കറ്റിൽ വൻ സ്വീകാര്യതയോടെ മലയാള ചലച്ചിത്രം 'താൾ'


വിവിധ രാജ്യങ്ങളിൽ നിന്നും ഓസ്‌കാർ എൻട്രി നേടിയ പന്ത്രണ്ട് ചിത്രങ്ങളാണ് ബുധനാഴ്ച പ്രദർശിപ്പിക്കുന്നത്. പാവോ ചോയ്നിംഗ് ഡോർജ് ഒരുക്കിയ ഭൂട്ടാൻ ചിത്രം ദി മോങ്ക് ആൻഡ് ദി ഗൺ, കൗത്തർ ബെൻ ഹനിയയുടെ ഫോർ ഡോട്ടേഴ്സ് അടക്കം എട്ടു ഓസ്കാർ ചിത്രങ്ങളുടെ അവസാന പ്രദർശനം ഇന്നാണ്. കൺ‌ട്രി ഫോക്കസ് വിഭാഗത്തിൽ ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ് , ടൈൽസ് ഓഫ് അനദർ ഡേ , ലാറ്റിനമേരിക്കൻ ചിത്രം ദി ഗേൾ ഫ്രം ഉറു​ഗ്വേ, നെക്സ്റ്റ് സൊഹേ, മോൺസ്റ്റർ, ദി ഗ്രീൻ ബോർഡ്, എ ബ്രൈറ്റർ ടുമാറോ, ദി ഓൾഡ് ഓക് എന്നീ ചിത്രങ്ങളും ബുധനാഴ്ച പ്രദർശിപ്പിക്കും.


പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ്


രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ 11 മുതൽ ആരംഭിക്കും. ഡിസംബര്‍ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെയാണ് വോ‌ട്ടെടുപ്പ്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. 


1. registration.iffk.in എന്നതാണ് വെബ്‌സൈറ്റ് വിലാസം  
2 . എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന്  IFFK < Space > FILM CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയക്കുക.


1 .അക്കിലിസ് (കോഡ് IC001) 
2 .ആ​ഗ്ര (കോഡ് IC002)
3 .ഓൾ ദി സയലൻസ് (കോഡ് IC003)
4 .ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ് (കോഡ് IC004)
5 .ഫാമിലി (കോഡ് IC005)
6 .പവ‍ർ ആലി (കോഡ് IC006)
7 .പ്രിസൺ ഇൻ ദി ആന്റെസ് (കോഡ് IC007)
8 .സെർമൺ ടു ദി ബേർഡ്‌സ് (കോഡ് IC008)
9 .സതേൺ സ്റ്റോം (കോഡ് IC009)
10.സൺ‌ഡേ ( കോഡ് IC010)
11. തടവ് (കോഡ് IC011)
12 .ദി സ്നോ സ്റ്റോം (കോഡ് IC012)
13.ടോട്ടം (കോഡ് IC013)
14.വിസ്‌പേർസ് ഓഫ് ഫയർ ആൻഡ് വാട്ടർ (കോഡ് IC014)


രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്‌കാരം മേളയുടെ സമാപനസമ്മേളനത്തില്‍  സമ്മാനിക്കും



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.