തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ 26-ാമത് പതിപ്പിന് മാറ്റുകൂട്ടി നാളെ പ്രദർശനത്തിനെത്തുക 68 ചിത്രങ്ങൾ. മലയാള ചിത്രമായ ആവാസ വ്യൂഹമടക്കം പ്രദർശനത്തിനുണ്ട്. നിലവിൽ തലസ്ഥാന നഗരി ഡെലിഗേറ്റുകളെ കൊണ്ട് നിറഞ്ഞു കഴിഞ്ഞിരിക്കുകയാണ്. മേളയുടെ തുടക്ക ദിവസം തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരും പങ്കുവയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കമീല അഡീനിയുടെ യൂനി, റഷ്യൻ ചിത്രം ക്യാപ്റ്റൻ വൽകാനോഗോവ് എസ്‌കേപ്പ്ഡ്, തമിഴ് ചിത്രമായ കൂഴാങ്കൽ, അർജന്റീനൻ ചിത്രം കമീല കംസ് ഔട്ട്  റ്റു നെറ്റ് എന്നിവയിം നാളെ അഭ്രപാളിയിൽ മിന്നിത്തിളങ്ങും. മൗനിയ അക്ൽ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ ലെബനൻ, നതാലി അൽവാരെസ് മെസെന്റെ സ്വീഡീഷ് ചിത്രം ക്ലാര സോള എന്നിവയും മത്സര വിഭാഗത്തിൽ ശനിയാഴ്ച പ്രദർശിപ്പിക്കും.


ഐ.എസ്‌ ആക്രമണത്തിന്റെ ഇര ലിസ ചലാൻ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടൻ്റെ ആദ്യപ്രദർശനവും ശനിയാഴ്ചയാണ്. കുർദിഷ് ജനതയുടെ അതിജീവന കഥ ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.രാവിലെ ഒൻപതിന് ഏരീസ് പ്ലെക്സ്-6-ലാണ്  ചിത്രത്തിന്റെ പ്രദർശനം.


ഒരു കന്യാസ്‌ത്രീയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ ചിത്രീകരിക്കുന്ന റൊമാനിയൻ ചിത്രം മിറാക്കിൾ, ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് നീതിക്കായി പോരാടുന്ന ഇറാനിയൻ യുവതിയുടെ കഥ പറയുന്ന ബല്ലാഡ് ഓഫ് എ വൈറ്റ് കൗ എന്നിങ്ങനെയുള്ള 38 സിനിമകളാണ് ലോകസിനിമാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


കൂടാതെ, റോബർട്ട് ഗൈഡിഗുയ്യൻ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം മെയിൽ ട്വിസ്റ്റ്, ഒരു സംവിധായകന്റെ യാത്രകളെ പ്രമേയമാക്കുന്ന ഇസ്രായേലി ചിത്രം അഹദ്സ് നീ എന്നീ ചിത്രങ്ങളും ഇതിൽ ഇടം പിടിച്ചിട്ടുണ്ട്. അപർണ സെനിന്റെ ദി റേപ്പിസ്റ്റും ശനിയാഴ്ച പ്രദർശിപ്പിക്കുന്നവയിലുണ്ട്. അമിതാഭ് ചാറ്റർജിയുടെ ഇൻ ടു ദി മിസ്റ്റ് ,മധുജാ മുഖർജിയുടെ ഡീപ്പ് സിക്സ് എന്നീ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA