കൊച്ചി:  സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഇല വീഴാ പൂഞ്ചിറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തവിട്ടു. ചിത്രത്തിൽ സൗബിൻ കൂടാതെ സുധി കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൻറെ സംവിധാനം നിർവ്വഹിക്കുന്നത് സംവിധാന രംഗത്ത് നവാഗതനായ ഷാഹി കബീറാണ്. ചിത്രത്തിൻറെ റിലീസിനെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്ത് വിട്ടിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING


സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന കഥാപാത്രത്തിനോടൊപ്പമാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലെ തിരക്കഥാകൃത്തായിരുന്നു ഷാഹി കബീർ. കോട്ടയത്തെ പ്രശസ്ത സ്ഥലമായ ഇലവീഴാപൂഞ്ചിറയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രേക്ഷകർ ഇതിനോടകം തന്നെ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് കഴിഞ്ഞു. 


ALSO READ: Pathrosinte Padappukal OTT: പത്രോസിന്റെ പടപ്പുകൾ ഇനി ഒടിടിയിൽ; സീ 5 ൽ ഉടൻ റിലീസ് ചെയ്യും


 ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി താരങ്ങളാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.  ഇതൊരു പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ത്രില്ലർ ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം  ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ പുറത്തിറങ്ങുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും ഇല വീഴാ പൂഞ്ചിറയ്ക്കുണ്ട്.


ഇല വീഴാ പൂഞ്ചിറ ചിത്രത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത് കാഴ്ചകൾക്കും ശബ്ദത്തിനുമാണ്. പ്രേക്ഷകർക്ക് വളരെ മികച്ച ഒരു അനിഭവം തന്നെ സമ്മാനിക്കാൻ ചിത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഥാസ് അൺടോൾഡിൻ്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് വിഷ്ണു വേണുവാണ്. കപ്പേളയ്ക്ക് ശേഷം വിഷ്ണു വേണു നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 


ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിധീഷും ഷാജി മാറാടും ചേര്‍ന്നാണ്. സംഗീതം അനിൽ ജോൺസൺ, ഡി ഐ/ കളറിസ്റ്റ് റോബർട്ട് ലാങ്, പ്രൊഡക്ഷൻ ഡിസൈൻ ദിലീപ് നാഥ്, സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്, ഛായാഗ്രഹണം മനീഷ്‌ മാധവൻ, എഡിറ്റിംഗ് കിരൺ ദാസ്‌, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ‌ അഗസ്റ്റിൻ മസ്കരാനസ്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേയ്ക്കപ്പ്‌ റോണക്സ് സേവ്യർ, സിങ്ക് സൗണ്ട് പി സാനു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.