Manjummel Boys: വീണ്ടും വിവാദം! `മഞ്ഞുമ്മൽ ബോയ്സി`നെതിരെ ഇളയരാജ
Ilayaraja against Manjummel Boys: പകർപ്പവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്നും തക്കതായ നഷ്ടപരിഹാരം വേണമെന്നുമാണ് ഇളയരാജ വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിനെതിരെ പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജ. ചിത്രത്തിൽ 'കൺമണി അൻപോട്' എന്ന ഗാനം ഉപയോഗിച്ചത് തന്റെ അനുമതി തേടാതെയാണെന്ന് ഇളയരാജ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് എതിരെ അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
പകർപ്പവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്നും തക്കതായ നഷ്ടപരിഹാരം വേണമെന്നുമാണ് ഇളയരാജയുടെ ആവശ്യം. ടൈറ്റിൽ കാർഡിൽ പരാമർശിച്ചത് കൊണ്ട് മാത്രം കാര്യമില്ല. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണം. ഒന്നുകിൽ അനുമതി തേടണം, അല്ലെങ്കിൽ ഗാനം ഒഴിവാക്കണം എന്നാണ് വക്കീൽ നോട്ടീസിൽ ഇളയരാജ വ്യക്തമാക്കിയിരിക്കുന്നത്. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
ALSO READ: മമിതയുടെ ആദ്യ തമിഴ് സിനിമ; റിബെലിലെ താരത്തിന്റെ ചിത്രങ്ങൾ
മഞ്ഞുമ്മലിൽ നിന്ന് സുഹൃത്തുക്കളുടെ ഒരു സംഘം കൊടൈക്കനാലിലേയ്ക്ക് വിനോദയാത്ര പോകുന്നതും ആ കൂട്ടത്തിലെ ഒരാൾ ഗുണ കേവ്സിൽ വീഴുന്നതുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ പ്രമേയം. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. ഗുണ എന്ന കമൽഹാസൻ ചിത്രത്തിലെ 'കൺമണി അൻപോട്' എന്ന ഗാനത്തിന് മഞ്ഞുമ്മൽ ബോയ്സിൽ നിർണായക സ്ഥാനമുണ്ട്.
മലയാളത്തിൽ നിന്ന് 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിലും വൻ കുതിപ്പാണ് നടത്തിയത്. തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം ബോക്സ് ഓഫീസിൽ 50 കോടിയ്ക്ക് മുകളിൽ നേടിയിരുന്നു. ഗുണ റഫറൻസും കൺമണി ഗാനവുമെല്ലാം തമിഴകം ഏറ്റെടുത്തതാണ് ചിത്രത്തിന് ഗുണകരമായത്. ആഗോള ബോക്സ് ഓഫീസിൽ ചിത്രം 235 കോടിയോളം നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടിയ്ക്ക് മുകളിലാണ് ചിത്രം നേടിയത്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.