Bhavatharini Ilayaraja Passed Away: ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതരിണി അന്തരിച്ചു
Bhavatharini Ilayaraja Passed Away: അര്‍ബുദരോഗബാധയെ തുടര്‍ന്ന് ഭവതരിണി ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. ഭൗതികശരീരം നാളെ ചെന്നൈയിലെത്തിക്കും.
കൊളംബോ: പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയുടെ മകളും പിന്നണിഗായികയും സംഗീത സംവിധായകയുമായ ഭവതരിണി അന്തരിച്ചു. 47 വയസായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം സംഭവിച്ചത്.
Also Read: ശിവകാർത്തികേയന്റെ അയലാൻ ഒടിടിയിലേക്ക്; ഒടിടി, സ്ട്രീമിങ് തിയതി അറിയാം
അര്‍ബുദരോഗബാധയെ തുടര്‍ന്ന് ഭവതരിണി ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. ഭൗതികശരീരം നാളെ ചെന്നൈയിലെത്തിക്കും. 2000ല്‍ 'ഭാരതി' എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തില്‍ പാടിയ 'മയില്‍ പോലെ പൊണ്ണ് ഒന്ന്' എന്ന ഗാനത്തിന് ഭവതരിണി മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. കാര്‍ത്തിക് രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവര്‍ സഹോദരങ്ങളാണ്.
Also Read: ഫെബ്രുവരി 1 മുതൽ ഈ രാശിക്കാരുടെ സമയം തെളിയും ലഭിക്കും വൻ പുരോഗതി!
ഭവതരിണി പിന്നണിഗാനരംഗത്ത് ചുവടുവച്ചത് ഇളയരാജയുടെ സംഗീതത്തില്‍ 'രാസയ്യ' എന്ന ചിത്രത്തില്‍ പാടിയാണ്. 2002 ല്‍ രേവതി സംവിധാനം ചെയ്ത 'മിത്ര്, മൈ ഫ്രണ്ട്' എന്ന ചിത്രത്തില്‍ സംഗീതസംവിധാനവും നിര്‍വഹിച്ചു. തുടര്‍ന്ന് 'ഫിര്‍ മിലേംഗെ' ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കും ഭവതരിണി സംഗീതം നല്‍കി. മലയാളചിത്രമായ മായാനദിയായിരുന്നു അവസാന ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.