The GOAT Movie: തിയേറ്റർ കളക്ഷനിൽ റെക്കോർഡ് നേട്ടം, പിന്നാലെ ഒടിടിയിലേക്ക്; `ദി ഗോട്ട്` എത്തുന്നു
തമിഴ് കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും.
വിജയ്‌യുടെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ഒടിടിയിലേക്ക്. സെപ്റ്റംബർ അഞ്ചിന് പുറത്തിറങ്ങിയ ചിത്രമാണിത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ഗോട്ട് ഒടിടി റിലീസിനെത്തുന്നത്. ഒക്ടോബർ 3 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും. 456 കോടിയാണ് വിജയ് ചിത്രം തിയേറ്ററിൽ നിന്നും വാരിക്കൂട്ടിയത്. സർക്കാർ, മെർസൽ, ബീസ്റ്റ്, ലിയോ എന്നീ സിനിമകൾക്ക് ശേഷം നെറ്റ്ഫ്ലിക്സിലെത്തുന്ന വിജയ് ചിത്രമാണ് ദി ഗോട്ട്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 250 കോടിയാണ് നേടിയത്. കേരളത്തിൽ നിന്ന് 13 കോടി മാത്രം നേടാനാണ് ദി ഗോട്ടിന് സാധിച്ചത്. തമിഴ്നാട്ടിൽ ഇപ്പോഴും ചിത്രം ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. ആക്ഷൻ ജോണറിൽ ഒരുക്കിയ ഈ ചിത്രം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമിച്ചത്. വിജയ് ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിൽ മീനാക്ഷി ചൗധരി നായികയായി. ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഛായാഗ്രഹണം- സിദ്ധാർത്ഥ നൂനി. സംഗീതം- യുവാൻ ശങ്കർ രാജ. ചിത്രസംയോജനം- വെങ്കട് രാജേൻ. ആക്ഷൻ- ദിലീപ് സുബ്ബരായൻ. കലാസംവിധാനം- ബി ശേഖർ, സൂര്യ രാജീവൻ. വസ്ത്രാലങ്കാരം- വാസുകി ഭാസ്കർ, പല്ലവി സിങ്. സൗണ്ട് ഡിസൈൻ- ടി ഉദയകുമാർ, രഞ്ജിത് വേണുഗോപാൽ, സരവകുമാർ. സൗണ്ട് മിക്സിങ്- ടി ഉദയകുമാർ. നൃത്ത സംവിധാനം- സതീഷ് കൃഷ്ണൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എം.സെന്തികുമാർ, ഗോവിന്ദരാജ്, രാംകുമാർ ബാലസുബ്രഹ്മണ്യൻ. വിഎഫ്എക്സ് ഹെഡ്- ആർ. ഹരിഹര സുതൻ. പബ്ലിസിറ്റി ഡിസൈൻ- ഗോപി പ്രസന്ന. ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്. പിആർഒ- ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.