IMDB`s list of India`s most popular stars: ഐഎംഡിബിയുടെ ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ധനുഷ് ഒന്നാമത്; ആദ്യ പത്തിൽ ആറും ദക്ഷിണേന്ത്യൻ താരങ്ങൾ
Samantha Ruth Prabhu: രാം ചരൺ, സാമന്ത റൂത്ത് പ്രഭു, എൻടിആർ ജൂനിയർ, അല്ലു അർജുൻ, യാഷ് എന്നിവരുൾപ്പെടെ മികച്ച പത്ത് താരങ്ങളിൽ ആറ് പേരും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ്.
ഐഎംഡിബിയുടെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി ധനുഷ്. ബുധനാഴ്ച ഐഎംഡിബി പങ്കിട്ട പട്ടികയിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും ഐശ്വര്യ റായ് ബച്ചനും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സെലിബ് പേജുകൾക്കായി രജിസ്റ്റർ ചെയ്ത പേജ് കാഴ്‌ചകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ക്യൂറേറ്റ് ചെയ്‌ത 2022ലെ ഐഎംഡിബിയുടെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിലാണ് ധനുഷ് ഒന്നാം സ്ഥാനത്തെത്തിയത്. രാം ചരൺ, സാമന്ത റൂത്ത് പ്രഭു, എൻടിആർ ജൂനിയർ, അല്ലു അർജുൻ, യാഷ് എന്നിവരുൾപ്പെടെ മികച്ച പത്ത് താരങ്ങളിൽ ആറ് പേരും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ്.
രാം ചരൺ, സാമന്ത റൂത്ത് പ്രഭു എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തിയപ്പോൾ ഹൃത്വിക് റോഷൻ ആറാം സ്ഥാനത്തും കിയാര അദ്വാനി ഏഴാം സ്ഥാനത്തും എത്തി. എൻടി രാമറാവു ജൂനിയർ എട്ടാം സ്ഥാനത്തും അല്ലു അർജുനും യാഷും ഒൻപതാം സ്ഥാനത്തും പത്താം സ്ഥാനത്തും എത്തി. തമിഴ് ചിത്രം മാരൻ, ഹോളിവുഡ് ചിത്രം ദി ഗ്രേ മാൻ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ ചിത്രങ്ങളിൽ ധനുഷ് ഈ വർഷം അഭിനയിച്ചിട്ടുണ്ട്.
ALSO READ: Naane Varuvean OTT : ധനുഷിന്റെ നാനേ വരുവേൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ, എങ്ങനെ കാണാം?
ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ച മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ വണ്ണിൽ ഐശ്വര്യ റായ് മികച്ച വേഷം അവതരിപ്പിച്ചപ്പോൾ ആലിയ ഭട്ട് ഗംഗുബായ് കത്യവാടിയിലും ബ്രഹ്മാസ്ത്രയിലും മികച്ച പ്രകടനം കാഴ്ചവച്ചു. ഹിറ്റ് തെലുങ്ക് ചിത്രമായ യശോദയിൽ മികച്ച പ്രകടനമാണ് സാമന്ത കാഴ്ചവച്ചത്.
നിലവിൽ ഓസ്കാർ നോമിനേഷനായി മത്സരിക്കുന്ന എസ്എസ് രാജമൗലി ചിത്രമായ ആർആർആറിൽ രാം ചരണും എൻടിആർ ജൂനിയറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. യാഷ് പ്രധാന വേഷത്തിൽ എത്തിയ കെജിഎഫ് ചാപ്ടർ 2 ഈ വർഷം ഇന്ത്യയിലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ചിത്രമായിരുന്നു. കിയാര അദ്വാനി ഈ വർഷം ജഗ്ജഗ് ജീയോ, ഭൂൽ ഭുലയ്യ 2 തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. വിക്രം വേദയുടെ ഹിന്ദി റീമേക്കിൽ ഹൃത്വിക് വേദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...