രജനികാന്തിന്റെ ജയിലറിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം മുഴുവൻ. ഓ​ഗസ്റ്റ് 10ന് തിയേറ്ററുകളിലെത്തുന്ന ജയിലറിന്റെ റിലീസ് ആവേശം ഏറെയാണ്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആദ്യമായി തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം സ്‌ക്രീൻ പങ്കിടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അതിഥി വേഷത്തിലാണ് ജയിലറിൽ മോഹൻലാൽ എത്തുന്നത്. സ്‌റ്റൈലിഷ് ലുക്കിൽ മോഹൻലാലിനെ അവതരിപ്പിച്ച പ്രൊമോ വീഡിയോ ഇറങ്ങിയത് മുതൽ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ജയിലറിലെ തന്റെ കഥാപാത്രം വളരെ രസകരമാണെന്ന് അടുത്തിടെ മോഹൻലാൽ പറഞ്ഞിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതാദ്യമായല്ല മോഹൻലാൽ കാമിയോ (അതിഥി വേഷം) റോളിൽ ഒരു ചിത്രത്തിലെത്തുന്നത്. നിരവധി ചിത്രങ്ങളിൽ ഇത്തരത്തിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. ഇവയെല്ലാം തന്നെ വമ്പൻ ഹിറ്റ് നേടിയ ചിത്രങ്ങളുമായിരുന്നു. മോഹൻലാൽ അതിഥി വേഷത്തിലെത്തുമ്പോൾ അതുവരെ ചിത്രത്തിൽ നിറഞ്ഞുനിന്ന താരങ്ങളെയെല്ലാം പിന്നിലാക്കി സ്കോർ ചെയ്യുന്നത് ലാൽ തന്നെയായിരിക്കും. മോഹൻലാൽ അവിസ്മരണീയമാക്കിയ ചില അതിഥി വേഷങ്ങൾ പരിചയപ്പെടാം...


സമ്മർ ഇൻ ബത്‌ലഹേം


ഡെന്നീസ് (സുരേഷ് ഗോപി), അഭിരാമി (മഞ്ജു വാര്യർ) എന്നിവരുടെ കഥ പറയുന്ന ചിത്രത്തിൽ ക്ലൈമാക്സ് രംഗത്താണ് മോഹൻലാൽ എത്തുന്നത്. വധശിക്ഷയ്ക്കായി കാത്തിരിക്കുന്ന നിരഞ്ജൻ എന്ന കൊലക്കേസ് പ്രതിയുടെ വേഷമാണ് താരം അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരുടെ കഥാപാത്രത്തിൻറെ കാമുകൻ ആയിട്ടാണ് നിരഞ്ജൻ എത്തുന്നത്. നിരഞ്ജനെ അവസാനമായി കാണാൻ അഭിരാമി എത്തുമ്പോൾ തന്നെ മറന്ന് ഡെന്നിസിനൊപ്പം പുതിയ ജീവിതം ആരംഭിക്കാൻ മോഹൻലാലിന്റെ കഥാപാത്രം അഭിരാമിയെ ഉപദേശിക്കുന്നു. തന്റെ മുൻകാല ചെയ്തികളിൽ പശ്ചാത്തപിക്കുന്ന ഒരാളായാണ് മോഹൻലാലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സമ്മർ ഇൻ ബത്‌ലഹേമിൽ ജയറാം, കലാഭവൻ മണി, ജനാർദ്ദനൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു


കൂതറ


ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് കൂതറ. വിവിധ ശ്രമങ്ങൾ നടത്തിയിട്ടും തുടർച്ചയായ പരാജയങ്ങൾ നേരിട്ട മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒടുവിൽ, ഉസ്താദ് സല്ലി എന്ന മത്സ്യത്തൊഴിലാളിയിൽ നിന്നും ഒരു മത്സ്യബന്ധന ബോട്ട് വാങ്ങുന്നു. എന്നാൽ ബോട്ടിന് തങ്ങൾ നൽകിയ തുകയുടെ വിലയില്ലെന്നും ഉസ്താദ് കബളിപ്പിച്ചതാണെന്നും അവർ പിന്നീട് മനസ്സിലാക്കുന്നു. പരുക്കനായ ഒരു കഥാപാത്രമാണ് ഉസ്താദ് സള്ളി. ഈ കഥാപാത്രത്തെ മോഹൻലാൽ ഭം​ഗിയായി കൈകാര്യം ചെയ്തു. ടൊവിനോ തോമസ്, ഭരത്, സണ്ണി വെയ്ൻ എന്നിവരാണ് കൂതറയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


Also Read: Jailer Movie release: കേരളത്തിൽ 300ൽ അധികം തിയേറ്ററുകളിൽ, ജയിലർ ഒരുങ്ങുന്നത് വമ്പൻ റിലീസിന്; അഡ്വാൻസ് ബുക്കിങ്ങിൽ വൻ ആവേശം


കായംകുളം കൊച്ചുണ്ണി


നിവിൻ പോളി ടൈറ്റിൽ റോളിൽ എത്തിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന് മോഹൻലാലിന്റെ ഇൻട്രൊഡക്ഷൻ സീനാണ്. കായംകുളം കൊച്ചുണ്ണിയുടെ കഥ പറയുന്ന സിനിമയിൽ ഇത്തിക്കര പക്കിയുടെ വേഷമാണ് മോഹൻലാൽ ചെയ്തത്. ഇത്തിക്കര പക്കിയെന്ന കഥാപാത്രത്തെ മോഹൻലാൽ അവിസ്മരണീയമാക്കി. കൊച്ചുണ്ണിയെ പക്കി പരിശീലിപ്പിക്കുന്ന രംഗങ്ങൾ വളരെ മനോഹരമാണ്. ബോബി സഞ്ജയ് തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസ് ആണ്.


പെരുവണ്ണാപുരത്തെ വിശേഷങ്ങൾ


ഒരു പ്യൂണിന്റെയും സമ്പന്നയായ യുവതിയുടെയും പ്രണയകഥയാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രം പറയുന്നത്. ഇവരുടെ ബന്ധത്തെ നായികയുടെ സഹോദരന്മാർ ശക്തമായി എതിർക്കുന്നു. ജയറാമും പാർവതിയുമാണ് ചിത്രത്തിൽ നായികാനായരന്മാരായെത്തുന്നത്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ ജഗതി, മാമുക്കോയ, ജഗദീഷ്, കെപിഎസി ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും പ്രേക്ഷകർ കാണാൻ ഇഷ്ടപ്പെടുന്ന ചിത്രമാണിത്. ക്ലൈമാക്‌സിൽ നായികാനായകന്മാരെ രക്ഷിക്കാൻ വരുന്ന സിംഗപ്പൂർ വ്യവസായിയായ അച്ചു എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്.


ഉന്നതങ്ങളിൽ


റോബിൻ തിരുമലയെഴുതി ജോമോൻ സംവിധാനം ചെയ്ത് 2001ൽ റിലീസ് ചെയ്ത ചിത്രമാണ് ഉന്നതങ്ങളിൽ. ലാൽ, മനോജ് കെ. ജയൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.