Income Tax raid | മലയാള സിനിമ നിര്‍മാതാക്കളുടെ ഓഫിസുകളില്‍ ആദായനികുതി റെയ്ഡ്
ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മൂവരും തങ്ങളുടെ സിനിമകൾ വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റുമാണ് പരിശോധിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നിർമാതാക്കളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. കൊച്ചി ഇന്‍കം ടാക്‌സ് ടിഡിഎസ് വിഭാഗമാണ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്.
ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മൂവരും തങ്ങളുടെ സിനിമകൾ വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റുമാണ് പരിശോധിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. അടുത്തകാലത്തായി ഇവര്‍ നടത്തിയ ഇടപാടുകളുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നതെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. ടിഡിഎസ് അടച്ചിട്ടുണ്ടോ, കൃത്യമായ ചാനലുകളിലൂടെയാണോ പണമിടപാട് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും.
Also Read: OTT Release : ഡിസംബറിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തുന്ന തമിഴ്, മലയാളം ചിത്രങ്ങൾ ഏതൊക്കെ?
ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലുള്ള ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രെയിംസ് ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലീം കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...