Indian 2 Movie : കമല്‍ഹാസന്റെ ജന്മദിനത്തിൽ ഇന്ത്യൻ 2ന്റെ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ
ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസിന്റെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്.
കമല്‍ഹാസന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ 2 ചിത്രത്തിൻറെ സ്‌പെഷ്യൽ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ 2. ഇന്ന് താരത്തിന് 68 വയസ് തികഞ്ഞു ഇതിനോട് അനുബന്ധിച്ചാണ് ഇന്ത്യൻ 2 ന്റെ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിൻറെ ഷൂട്ടിങ് ഈ ആഗസ്റ്റിൽ പുനരാരംഭിച്ചിരുന്നു. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസിന്റെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസുമാണ് ചിത്രത്തിന്‍റെ മറ്റു രണ്ട് നിര്‍മ്മാണ പങ്കാളികള്‍.
ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രത്തിനായുള്ള സെറ്റ് നിര്‍മ്മിച്ച് കഴിഞ്ഞു. ഈ സെറ്റിലാണ് ചിത്രീകരണം പുനരാരംഭിച്ചത്. കാജല്‍ അഗര്‍വാളും ബോബി സിംഹയും ഉള്‍പ്പെടുന്ന രംഗങ്ങളാണ് ആദ്യം ചിത്രീകരിക്കുക. കമൽ ഹാസൻ നിലവിൽ യുഎസിലാണ് ഉള്ളത്. തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിൻെ രംഗങ്ങൾ ചിത്രീകരിക്കും. മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ചിത്രീകരണ സ്ഥലത്തെ അപകടവും, കോവിഡ് പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധികളും ചിത്രത്തിന്റെ നിർമ്മാണത്തിന് തടസമായി. 2018ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇന്ത്യൻ 2.
ALSO READ: Indian 2: കമൽ ഹാസൻ - ശങ്കർ കൂട്ടുകെട്ടിൽ വമ്പൻ ഹിറ്റ് ഒരുങ്ങുന്നു; ഇന്ത്യൻ 2 ചിത്രീകരണം തുടങ്ങി
തുടർന്ന് 2020 ഫെബ്രുവരിയില്‍ ആയിരുന്നു ചിത്രീകരണ സ്ഥലത്ത് അപകടമുണ്ടായത്. അതേസമയം 1996ൽ ആണ് ഇന്ത്യൻ എന്ന ചിത്രം റിലീസ് ചെയ്തത്. ബോക്സോഫീസിൽ വമ്പൻ വിജയമായ ചിത്രമാണത്. ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും കമല്‍ഹാസനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിന് ദേശീയ അവാര്‍ഡും ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...