Indian 2 Ott Rights: `ഡങ്കി`യും `ജവാനും` പിന്നിൽ; `ഇന്ത്യൻ 2`ന്റെ ഒടിടി അവകാശം വിറ്റു പോയത് റെക്കോർഡ് തുകയ്ക്ക്
സൂപ്പർ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായ ഇന്ത്യൻ 2 2018ൽ ആണ് പ്രഖ്യാപിച്ചത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
കമൽ ഹാസൻ-ഷങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇന്ത്യന്‍ 2ന്റെ ഡിജിറ്റൽ അവകാശം വൻ തുകയ്ക്ക് വിറ്റുപോയതായി റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 200 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യൻ 2ന്റെ അവകാശം സ്വന്തമാക്കിയതെന്നാണ് വിവരം. ഷാരൂഖ് ഖാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ജവാൻ', 'ഡങ്കി' എന്നിവയുടെ ഡിജിറ്റൽ അവകാശങ്ങൾക്ക് ലഭിച്ച തുകയേക്കാൾ വളരെ കൂടുതലാണ് ഇന്ത്യൻ 2ന് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ശങ്കറും കമൽഹാസനും ചേർന്ന് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. പ്രഖ്യാപന സമയം മുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. കാളിദാസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. റെഡ് ജയന്റ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുക. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ഇന്ത്യൻ 2.
വരുന്ന ദീപാവലിക്ക് ഇന്ത്യൻ 2 റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. കാജൽ അഗർവാൾ, സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. 2018ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇന്ത്യൻ 2.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...