തമിഴിലെ ഹിറ്റ്മേക്കർ ശങ്കറും കമൽഹാസനും ചേർന്ന് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗത്തിൽ മലയാളി കാളിദാസ് ജയറാമും. വിക്രം സിനിമയ്ക്ക് ശേഷം കാളിദാസും കമൽഹാസിനും വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുകയാണ്. തായിവാനിൽ പുരോഗമിക്കുന്ന ഇന്ത്യൻ 2ന്റെ ചിത്രീകരണ സംഘത്തിനോടൊപ്പം കാളിദാസും ചേർന്നു. സംവിധായകൻ ശങ്കറിനോടൊപ്പമുള്ള ചിത്രം കാളിദാസ് പങ്കുവെച്ചു. 2018ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇന്ത്യൻ 2. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. റെഡ് ജയന്റ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക. തമിഴ് നാട്ടിലെ ചിത്രീരണത്തിന് ശേഷമാണ് അണിയറ സംഘം തായിവാനിലെത്തിയത്. 


ALSO READ : Madanolsavam Movie : 'അറബിയുടെ ഒട്ടകപ്പക്ഷിക്ക് കളറടിക്കണം'; കളർഫുള്ളാക്കാൻ മദനോത്സവം എത്തുന്നു; ട്രെയിലർ



നേരത്ത  തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലെ കൽപ്പാക്കത്തിനടുത്തുള്ള ചതുരംഗപട്ടണത്തിലെ ഡച്ച് കോട്ടയിൽ സിനിമയുടെ ചിത്രീകരണം നടന്നപ്പോൾ നാട്ടുകാർ തടഞ്ഞിരുന്നു. ചിത്രീകരണം നടക്കുന്ന സ്ഥലം നാട്ടുകാർ ഉപരോധിക്കുകയും തുടർ‌ന്ന് സംഘർഷം ഉണ്ടായെന്നുമാണ് വാർത്ത. ലൊക്കേഷന് സമീപമുള്ള ക്ഷേത്രത്തിലേക്ക് സംഭാവന ആവശ്യപ്പെട്ട് പ്രദേശത്തെ ചില ഗ്രാമീണർ ഇവിടെ എത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. 


വരുന്ന ദീപാവലിക്ക് ഇന്ത്യൻ 2 റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. കാജൽ അഗർവാൾ, സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തില്‍ ഏഴ് വില്ലന്മാരുണ്ടെന്നത് അടക്കം വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ലൈക്ക പ്രൊഡക്ഷനും റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. അനിരുദ്ധാണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.