വലിയ ബജറ്റിൽ കമൽ ഹാസനെ പ്രധാന കഥാപാത്രമാക്കി ശങ്കർ ഒരുക്കിയ ചിത്രമാണ് ഇന്ത്യൻ 2. ഇന്ത്യൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായിരുന്നു ഇത്. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാ​ഗം സംബന്ധിച്ചുള്ള ഒരു റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇന്ത്യൻ 3 നേരിട്ട് ഒടിടിയിലെത്തുമെന്നാണ് വിവരം. ഇന്ത്യൻ 2 പരാജയമാവുകയും തങ്ങൾക്ക് നഷ്ടവുമുണ്ടായതിനാലാണ് ഈ ഒരു തീരുമാനത്തിൽ നിർമ്മാതാക്കൾ എത്തിയതെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ 2ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിനാണ്. മൂന്നാം ഭാ​ഗവും നെറ്റ്ഫ്ലിക്സിൽ തന്നെയാകും റിലീസ് ചെയ്യുക. റിലീസ് സംബന്ധിച്ചുള്ള ഔദ്യോ​ഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശങ്കർ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം ജൂലൈ 1നാണ് തിയേറ്ററുകളിലെത്തിയത്. 150 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയതെന്നാണ് റിപ്പോർട്ട്. ഇരുനൂറ് കോടിയോളം രൂപ മുതൽ മുടക്കിൽ ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കമൽഹാസനൊപ്പം വമ്പൻ താരനിരയാണ് അണിനിരന്നത്. കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ എന്നിവരാണ് ഇതിന്റെ താരനിരയിലെ പ്രമുഖർ. 


Also Read: Test Movie: നയൻതാരയുടെ 'ടെസ്റ്റ്' ഡയറക്ട് ഒടിടി റിലീസിന്; മീരാ ജാസ്മിനും പ്രധാന വേഷത്തിൽ


 


രവി വർമ്മൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന് മൂന്ന് മണിക്കൂറോളം ദൈർഘ്യമുണ്ട്. കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഇന്ത്യൻ' എന്ന ശങ്കർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.