Mumtaz Shanti: ഇന്ത്യൻ സിനിമയുടെ ``കിസ്മത്ത് `` ; മുംതാസ് ശാന്തി, ആദ്യ ``ജൂബിലി പെൺകുട്ടി`
പഞ്ചാബി സിനിമകളിലൂടെ ബോളിവുഡിലേക്ക് കടന്നു വന്ന പെൺകുട്ടി. പിന്നീട് മുംതാസ് ശാന്തി ഇന്ത്യൻ സിനിമയുടെ തന്നെ സ്വപ്നനായികയാവുകയായിരുന്നു.
ഷോലെ, 1975ൽ അതു വരെയുണ്ടായിരുന്ന സകല റെക്കോർഡുകളും തകർത്തെറിഞ്ഞ ചിത്രം. ധർമേന്ദ്രയും അമിതാഭ്ബച്ചനും സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ തുടർച്ചയായി സിനിമ പ്രദർശിപ്പിക്കപ്പെട്ടത് അഞ്ചു വർഷമാണ്.
എന്നാൽ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഒരു ഇന്ത്യൻ ചിത്രം ഷോലെ പോലെ വലിയ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. 1940കളില്‍ റിലീസായ കിസ്മത്ത് എന്ന ബോളിവുഡ് സിനിമ മൂന്ന് വർഷമാണ് തിയറ്ററിൽ പ്രദർശിപ്പിക്കപ്പെട്ടത്. ഈ ചിത്രത്തിലെ നായിക പിന്നീട് ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ''ജൂബിലി പെൺകുട്ടിയായി'.
മുംതാസ് ശാന്തി, പഞ്ചാബി സിനിമകളിലൂടെ എത്തി ബോളിവുഡിലെ സ്വപ്ന നായികയായവൾ. പഞ്ചാബ് സിനിമകളിലൂടെ തന്റെ കരിയര്‍ ആരംഭിച്ച അവര്‍ രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി നേടിയെടുത്തു. പിന്നീട് മുംതാസ് ബോളിവുഡിലേക്ക് ചുവട് മാറ്റുകയും ബോളിവുഡിന്റെ താരറാണി ആവുകയും ചെയ്തു. ഇന്ത്യന്‍ വിഭജനത്തിന് മുമ്പ് 1940-1950 കാലഘട്ടത്തിലാണ് മുംതാസ് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിരുന്നത്.
1926ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്ത് ജില്ലയില്‍ ഒരു പഞ്ചാബി മുസ്ലീം കുടുംബത്തിലാണ് മുംതാസ് ജനിച്ചത്. 'സോഹ്നി കുംഹരന്‍' എന്ന പഞ്ചാബി സിനിമയിലൂടെ കരിയര്‍ ആരംഭിച്ച മുംതാസ് മംഗ്തി എന്ന സിനിമയിലും അഭിനയിച്ചു. മധുബാലയ്ക്കും ഉല്ലാസിനുമൊപ്പം ബസന്ത് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് മുംതാസ് എത്തുന്നത്. ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു ഈ ചിത്രം നേടിയത്.
തുടര്‍ന്ന് മുംതാസിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. കിസ്മത്ത്, ബദല്‍തി ദുനിയ, ധര്‍ത്തി, ഖര്‍ കി ഇസ്സത്ത് തുടങ്ങിയ ചിത്രങ്ങൾ മുംതാസിന്റേതായി പുറത്തിറങ്ങി. ഈ ചിത്രങ്ങളിൽ മുംതാസിന്റെ നായകന്മാരായത് ബോളിവുഡിന്റെ ചക്രവര്‍ത്തിമാരായ അശോക് കുമാര്‍, ത്രിലോക് കപൂര്‍, ദിലീപ് കുമാര്‍ എന്നിവരായിരുന്നു.
കിസ്മത്തായിരുന്നു ഇവയില്‍ ഏറ്റവും വലിയ വിജയം നേടിയത്. കിസ്മത്തിലൂടെ മുംതാസും അശോക് കുമാറും കൂടെ തകര്‍ത്തെറിഞ്ഞത് അതുവരെയുണ്ടായിരുന്ന എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളായിരുന്നു. കൊല്‍ക്കത്ത റോക്‌സി സിനിമയില്‍ മൂന്ന് വര്‍ഷമാണ് ഈ സിനിമ ഓടിയത്.
സിനിമ സംവിധായകനും രചയിതാവുമായ വാലി സാഹബിനെയാണ് മുംതാസ് വിവാഹം ചെയ്തത്. വിഭജനത്തിനെ തുടര്‍ന്ന് ഇരുവരും 1950കളുടെ തുടക്കത്തില്‍ പാക്കിസ്ഥാനിലേക്ക് താമസം മാറി. തുടര്‍ന്ന് അവര്‍ അഭിനയ മേഖലയില്‍ നിന്ന് വിട പറഞ്ഞു. 1994ല്‍ പാക്കിസ്ഥാനില്‍ വച്ച് മുംതാസ് മരണമടഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.