Indrajith Sukumaran: ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ഇന്ദ്രജിത്ത്; പ്രീ അനൗൺസ്മെൻ്റ് ടീസർ റിലീസ് ചെയ്തു
Indrajith Sukumaran new movie: നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഞ്ചകൊള്ളകൊക്കാന് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.
ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പ്രീ അനൗൺസ്മെൻ്റ് ടീസർ പുറത്തിറക്കി. നോ വേ ഔട്ട് എന്ന ചിത്രത്തിന് ശേഷം റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ് ആണ് ചിത്രത്തിന്റെ നിർമാണം.
ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നിരവധി ചിത്രങ്ങളിൽ ഇന്ദ്രജിത്ത് പോലീസ് വേഷത്തിൽ എത്തിയിട്ടുണ്ടെങ്കിലും ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. പൂർണമായും ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ സ്വഭാവം ടീസറിൽ നിന്നും വ്യക്തമാണ്.
അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, വിജയരാഘവൻ, റെബ മോണിക്ക ജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നീ ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആണ് ചിത്രത്തിൻ്റെ എഡിറ്റർ. അദ്ദേഹം മലയാളത്തിൽ ആദ്യമായി പ്രവർത്തിക്കുന്ന ചിത്രമാണ് ഇത്.
ALSO READ: ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാല; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
അഞ്ചകൊള്ളകൊക്കാന് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഡിഒപി സൗഗന്ദ് എസ്.യു ആണ് നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ. കോസ്റ്റ്യൂസ്: റാഫി കണ്ണാടിപ്പറമ്പ. മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ.
പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ. ത്രീഡി ആർട്ടിസ്റ്: ശരത്ത് വിനു. വി.എഫ്.എക്സ് ആൻഡ് ത്രീഡി അനിമേഷൻ: ഐഡന്റ് ലാബ്സ്. മാർക്കറ്റിംഗ് കൺസൾട്ൻ്റ്: മിഥുൻ മുരളി. പി.ആർ.ഒ: പി.ശിവപ്രസാദ്. ചിത്രത്തിൻ്റെ പേരും മറ്റ് വിവരങ്ങളും ഉടൻ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.