തന്റെ സിനിമ ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഇന്ദ്രൻസ്. ചാനൽ കേരള ബോക്സ് ഓഫീസിൽ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. കൊടക്കമ്പി എന്ന വിളിയും അതിനോട് ഒപ്പമുള്ള തമാശകളും ഒരിക്കലും വിഷമിപ്പിച്ചിട്ടില്ലെന്നും തന്റെ മനസിനും ഹൃദയത്തിനും മസിൽ, ബലം നൽകിയത് ആ തമാശകൾ ആണെന്നുമാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. ഇത്രയും ഗൗരവമുള്ള കഥാപാത്രങ്ങൾ ലഭിക്കാൻ താമസിച്ചതിൽ വിഷമം ഉണ്ടോയെന്ന ചോദ്യത്തിന് ഞാൻ ഇപ്പോൾ തുടങ്ങിയതല്ലേ ഒള്ളുവെന്നായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം. ഇത്രയും കാലം കളിച്ച് നടക്കുകയായിരിക്കുന്നു, ഇനിയാണ് ഞാൻ ശ്രദ്ധയോടെ അഭിനയിക്കേണ്ടതെന്നും ഇന്ദ്രൻസ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ദ്രൻസിന്റെ ഏറ്റവും പുതിയ ചിത്രം വാമനൻ ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഡിസംബർ 16 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.  ഭയവും ഉദ്വേഗവും ഒരുപോലെ ഉയർത്തുന്ന തരത്തിലാണ് ചിത്രത്തിൻറെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ഒരേ ദിവസം ആറ് ദുർമരണങ്ങൾ  നടന്ന ഒരു വീടിനെയും അതിനടുത്ത് താമസിക്കുന്ന ഒരു കുടുംബത്തിന്റെ ജീവിതത്തെയും ചുറ്റിപറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ചിത്രത്തിൻറെ ട്രെയ്‌ലർ നൽകുന്ന സൂചന. 


ALSO READ: Vamanan Movie Release: "കണായി വീട്ടിലെ ദുർമരണങ്ങളുടെ കഥ"; ഇന്ദ്രൻസ് ചിത്രം വാമനൻ ഉടൻ തിയേറ്ററുകളിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു



പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാമനൻ.  നവാഗതനായ എ.ബി. ബിനിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍ സൈക്കോ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വാമനൻ. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.  മൂവി ഗാങ്ങിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുന്നത്.  ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവന കഥയാണ് വാമനന്‍ പറയുന്നത്. അരുണ്‍ ശിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 


മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി. സമഹ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.  സന്തോഷ് വര്‍മ്മ, വിവേക് മുഴുക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു. ഹരീഷ് കണാരൻ, സീമ ജി. നായർ, സിനു സിദ്ധാർഥ്, എ.ബി. അജി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.