അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന ഇനി ഉത്തരത്തിലെ ഗാനം യൂട്യുബിൽ ട്രെൻഡിങ്ങായി. മെല്ലെയെന്നെ മെല്ലെയെന്നെ നോക്ക് എന്ന ​ഗാനമാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. ഇതിനോടകം തന്നെ ഗാനത്തിന് 13 ലക്ഷം കാഴ്ചക്കാരാണ് യൂട്യൂബിൽ ഗാനത്തിന് ലഭിച്ചത്. അപർണയും സിദ്ധാർത്ഥ് മേനോനുമാണ് വീഡിയോ ​ഗാനത്തിലുള്ളത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ആണ് സം​ഗീതം നൽകിയിരിക്കുന്നത്. ​ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കർ ആണ്. ഈ ​ഗാനത്തിലെ ​ഗുജറാത്തി വരികൾ എഴുതിയിരിക്കുന്നത് നിഖിത മനില ആണ്. ഹിഷാമും പാടിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING


അശ്വിൻ എന്ന കഥാപാത്രത്തെയാണ് സിദ്ധാർത്ഥ് മേനോൻ സിനിമയിൽ അവതരിപ്പിക്കുന്നത്. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇനി ഉത്തരം'. കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ഇനി ഉത്തരം. ഒക്ടോബർ ആദ്യ വാരത്തിൽ ചിത്രം പ്രദർശനത്തിനെത്തും.  എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സഹോദരന്മാരായ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. 


ALSO READ: Ini Utharam Movie: 'ഞാൻ ഒരാളെ കൊന്നു സാറേ'... അപർണ ബാലമുരളിയുടെ ഞെട്ടിക്കുന്ന ഡയലോഗുമായി "ഇനി ഉത്തരം"; ട്രെയ്‌ലറിന് 3 ദിവസത്തിനുള്ളിൽ 3 ലക്ഷത്തിലധികം യൂട്യൂബ് കാഴ്ചക്കാർ


എഡിറ്റർ-ജിതിൻ ഡി കെ. പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ. കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്-ജെഫിൻ ബിജോയ്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്, പരസ്യകല-ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദീപക് നാരായൺ. 


അപർണ ബാലമുരളിയുടെ പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് മിണ്ടിയും പറഞ്ഞും. ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് നായകനായി എത്തുന്നത്. ലീന എന്ന കഥാപാത്രത്തെയാണ് അപർണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സനൽ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. അരുൺ ബോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മൃദുൽ ജോർജും സംവിധായകൻ അരുൺ ബോസും ചേർന്നാണ്. സലിം അഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്.


ചിത്രത്തിൽ ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കബീർ കൊട്ടാരത്തിൽ, റസാഖ് അഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂലൈ മാസം പുറത്തിറങ്ങിയിരുന്നു. ഛായാഗ്രഹണം നിർവഹിക്കുന്നത് മധു അമ്പാട്ടാണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് കിരൺ ദാസാണ്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് കുര്യൻ ആണ്. ഗാനരചന സുജേഷ് ഹരി. ചീഫ് അസ്സോസിയേറ്റ് രാജേഷ് അടൂർ, കലാസംവിധാനം അനീസ് നാടോടി, ലൊക്കേഷൻ സൗണ്ട്- ബാല ശർമ്മ. സംവിധാന സഹായികള്‍ സഹര്‍ അഹമ്മദ്, അനന്തു ശിവന്‍. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.