അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന 'ഇനി ഉത്തരം' എന്ന സിനിമയിലെ വീഡിയോ ​ഗാനം പുറത്തിറങ്ങി. മെല്ലെയെന്നെ മെല്ലെയെന്നെ നോക്ക് എന്ന ​ഗാനമാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. അപർണയും സിദ്ധാർത്ഥ് മേനോനുമാണ് വീഡിയോ ​ഗാനത്തിലുള്ളത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ആണ് സം​ഗീതം നൽകിയിരിക്കുന്നത്. ​ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കർ ആണ്. ഈ ​ഗാനത്തിലെ ​ഗുജറാത്തി വരികൾ എഴുതിയിരിക്കുന്നത് നിഖിത മനില ആണ്. ഹിഷാമും പാടിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അശ്വിൻ എന്ന കഥാപാത്രത്തെയാണ് സിദ്ധാർത്ഥ് മേനോൻ സിനിമയിൽ അവതരിപ്പിക്കുന്നത്. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇനി ഉത്തരം'. കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ഇനി ഉത്തരം. സെപ്റ്റംബർ 16ന് ചിത്രം റിലീസ് ചെയ്യും.



Also Read: Ini Utharam Movie Teaser: ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രവുമായി അപർണ ബാലമുരളി; ഇനി ഉത്തരം ടീസർ പുറത്തുവിട്ടു


 


എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. എഡിറ്റർ-ജിതിൻ ഡി കെ. പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ. കല-അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ്-ജെഫിൻ ബിജോയ്. പരസ്യകല-ജോസ് ഡൊമനിക്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിങ്-എച്ച് ടു ഓ സ്പെൽ. പിആർഒ- എഎസ് ദിനേശ്, ആതിര ദിൽജിത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.