കൊച്ചി:   ജിസ് ജോയിയുടെ ഏറ്റവും പുതിയ ചിത്രം ഇന്നലെ വരിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. സ്ഥിരം ഫീൽ ഗുഡ് ടൈപ്പിൽ നിന്നും മാറി ത്രില്ലർ ജോണറുമായി എത്തിയിരിക്കുകയാണ് ജിസ് ജോയ് ഇത്തവണ. ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ്. ചിത്രം ഡയറക്ട് ഒടിടി റിലീസായി ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം സോണി ലീവിൽ ജൂൺ 9 ന് റിലീസ് ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING


ALSO READ: Mollywood Updates| ഫീൽ ഗുഡ് അല്ല, ഒന്ന് മാറ്റിപ്പിടിച്ച് ജിസ് ജോയ്, ഇന്നലെവരെയുടെ ഫസ്റ്റ് ലുക്ക്


മോഹൻകുമാർ ഫാൻസിന് ശേഷം ഒരിടവേള എടുത്താണ് ജിസ് ജോയ് തൻറെ പുതിയ ചിത്രത്തിലേക്ക് എത്തുന്നത്. മാത്യു ജോർജ്  നിർമ്മിക്കുന്ന ചിത്രത്തിൻറെ ക്യാമറ രാഹുൽ രമേഷാണ്. രതീഷ് രാജാണ് എഡിറ്റിങ്. മോഹൻകുമാർ ഫാൻസിന് ശേഷം ജിസ് ജോയിയും  ബോബി - സഞജയിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇന്നലെവരെയ്ക്കുണ്ട്. 


പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, കലാസംവിധാനം- എം ബാവ, പശ്ചാത്തല സംഗീതം - 4 മ്യൂസിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് മൈക്കിൾ, അസോസിയേറ്റ് ഡയറക്ടർ- ഫർഹാൻ പി ഫൈസൽ, അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, സ്റ്റണ്ട്- രാജശേഖർ, വസ്ത്രധാരണം- സ്റ്റെഫി സാവിയർ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, സൗണ്ട് ഡിസൈൻ- രാജേഷ് പി.എം, ശബ്ദമിശ്രണം- ജിജുമോൻ ടി ബ്രൂസ്, സ്റ്റിൽ- രാജേഷ് നടരാജൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.