എറണാകുളം: നടൻ ഇന്നസെന്‍റിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഗുരുതരമായ പല രോഗാവസ്ഥകളും പ്രകടമാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങൾ അനുകൂലമല്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇപ്പോഴും എക്മോ പിന്തുണയിലാണ് ഇന്നസെന്‍റിന്‍റെ ചികിത്സ തുടരുന്നത്. മാർച്ച് മൂന്നിനാണ് ഇന്നസെന്‍റിനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് തവണ അർബുദത്തെ അതിജീവിച്ചയാളാണ് ഇന്നസെന്റ്. എന്നാൽ തുടർച്ചയായി കൊവിഡ് ബാധിച്ചതിനെ തുടർന്നുള്ള ന്യൂമോണിയ ആണ് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കഴിഞ്ഞ ദിവസം മുതൽ ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച വ്യാജ പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതിനെതിരെ നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.