ഹോളിവുഡ് താരസുന്ദരി ആഞ്ജലീന ജോളിയുടെ രൂപ സാദൃശ്യം വരാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ ഇറാന്‍ സ്വദേശിനി സഹര്‍ തബറിനു കൊറോണ വൈറസ് സ്ഥിരീകരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

2019ല്‍ മതനിന്ദ ആരോപിച്ച് ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്ത സഹര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊറോണ സ്ഥിരീകരിച്ച സഹറിന്‍റെ ജാമ്യത്തിനായി മനുഷ്യാവകാശ കമ്മീഷന്‍ പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 


ഈ സാഹചര്യത്തില്‍ ഇവരെ പുറത്ത് വിടുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്.


ലൂസിഫര്‍ തെലുങ്കിലേക്ക്', നായകനായി ചിരഞ്ജീവി!!


ആഞ്ജലീന ജോളിയെപോലെയാകാന്‍ അന്‍പതിലധികം ശാസ്ത്രക്രിയ നടത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയതോടെയാണ്‌ സഹര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. 


ആഞ്ജലീനയുടെ ഏറ്റവും വലിയ ആരാധിക എന്നവകാശപ്പെടുന്ന സഹര്‍ തൂക്കം നാല്‍പത് കിലോയില്‍ കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതയും വെളിപ്പെടുത്തിയിരുന്നു. 


ലോക്ക് ഡൌണിനു ശേഷമുള്ള വിമാന യാത്ര ഒന്നിടവിട്ട സീറ്റുകളില്‍: ടിക്കറ്റിന് ഇരട്ടി വില?


തുടക്കത്തില്‍ വലിയ പിന്തുണയാണ്‌ സഹറിന് ലഭിച്ചിരുന്നതെങ്കിലും പിന്നീടത് വലിയ വിമര്‍ശനങ്ങളിലേക്കും പരിഹാസങ്ങളിലേക്കും വഴിമാറുകയായിരുന്നു. 


സഹര്‍ സര്‍ജറിയ്ക്ക് വിധേയനായിട്ടില്ലെന്നും ചിത്രങ്ങള്‍ ഫോട്ടോഷോപ്പിന്‍റെ സഹായത്തോടെ മെനഞ്ഞുണ്ടാക്കിയതാണെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. 


മതനിന്ദ, സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം നടത്താന്‍ പ്രേരിപ്പിക്കല്‍, അഴിമതിയെ പ്രോഹത്സാഹിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സഹറിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.