IIFA Awards: ബോളിവുഡും തെന്നിന്ത്യയും ഒന്നിക്കുന്നു; IIFA അവാര്ഡ്സിന് തയ്യാറെടുത്ത് അബുദാബി
IIFA Awards 2024: അബുദാബി യാസ് ഐലന്‍ഡിലെ എത്തിഹാദ് അരീനയാണ് ഈ വര്‍ഷത്തെ IIFA അവാര്ഡ്സിന് വേദിയാകുക.
ഇന്ത്യന്‍ സിനിമയിലെ സമാനതകളില്ലാത്ത ആഘോഷമായി മാറാന്‍ ഒരുങ്ങുകയാണ് ഈ വര്‍ഷത്തെ IIFA അവാര്‍ഡ്‌സ്. ഈ വരുന്ന സെപ്റ്റംബര്‍ 27 മുതല്‍ 29 വരെയാണ് IIFA അവാര്‍ഡ്‌സ് നടക്കുക. അബുദാബിയിലെ യാസ് ഐലണ്ടാണ് വര്‍ണാഭമായ ചടങ്ങിന് വേദിയാകുക. ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാനും കരണ്‍ ജോഹറും IIFA അവാര്‍ഡ്‌സിലെ അവതാരകരാകും. സ്റ്റാര്‍ പെര്‍ഫോർമറായി നടന്‍ ഷാഹിദ് കപൂറും എത്തും.
യാസ് ഐലന്‍ഡിലെ എത്തിഹാദ് അരീനയിലാണ് ഈ വര്‍ഷത്തെ IIFA അവാര്‍ഡ്‌സ് നടക്കുക. നാല് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായങ്ങളുടെ ആഘോഷമായ IIFA ഉത്സവത്തോടെ സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച ആഘോഷങ്ങള്‍ക്ക് തുടക്കമാകും. സെപ്തംബര്‍ 28 ശനിയാഴ്ചയും IIFA അവാര്‍ഡുകളുടെ ആവേശം തുടരും. സെപ്റ്റംബര്‍ 29 ഞായറാഴ്ച, IIFA റോക്സ് എന്ന എക്സ്‌ക്ലൂസീവ് ഇവന്റോടെ ഫെസ്റ്റിവല്‍ സമാപിക്കും.
ALSO READ: മലയാള സിനിമയെ മാത്രം ലക്ഷ്യമിടുന്നത് വേദനിപ്പിക്കുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ടൊവിനോ
പരിപാടിയില്‍ ഹിന്ദി സിനിമയെയും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ദക്ഷിണേന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രികളെയും ആദരിക്കും. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച 5 ഇന്‍ഡസ്ട്രികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ ഒരുമിച്ചെത്തും എന്നതാണ് പ്രധാന സവിശേഷത. സഹിഷ്ണുത - സഹവര്‍ത്തിത്വ മന്ത്രിയായ ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ചടങ്ങ് അബുദാബിയിലെ സാംസ്‌കാരിക, ടൂറിസം വകുപ്പിന്റെയും മിറാലിന്റെയും പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്.
UTSAVAM LIVE: https://www.etihadarena.ae/en/event-booking/iifa-utsavam
AWARDS LIVE: https://www.etihadarena.ae/en/event-booking/iifa-awards-2024
"ഐഐഎഫ്എ ഇന്ത്യൻ സിനിമയുടെ ആഘോഷമാണ്. അത് ലോകമെമ്പാടും പ്രതിധ്വനിക്കുന്നു. വർഷങ്ങളായി ഈ യാത്രയുടെ ഭാഗമാകാൻ കഴിയുന്നത് അതിശയത്തോടെയാണ് നോക്കിക്കാണുന്നത്. ഈ സെപ്റ്റംബറിൽ ഇന്ത്യൻ സിനിമയുടെ അവിസ്മരണീയമായ ആഘോഷത്തിന് ഞങ്ങൾ തയ്യാറെടുക്കുകയാണ്. IIFA യുടെ ഊർജ്ജവും ആവേശവും മഹത്വവും ഒരിക്കൽ കൂടി ജീവിതത്തിലേക്ക് എത്തുന്നത് സന്തോഷം നൽകുന്നു." ഷാറൂഖ് ഖാൻ പറഞ്ഞു.
"രണ്ട് പതിറ്റാണ്ടിലേറെയായി, IIFA എൻ്റെ യാത്രയുടെ നിർണ്ണായക ഭാഗമാണ്. എൻ്റെ അച്ഛൻ ഐഐഎഫ്എയുടെ ആദ്യ വർഷങ്ങളിൽ ഉപദേശക സമിതിയിലെ ഒരു പ്രധാന അംഗമായിരുന്നു. ഐഐഎഫ്എയുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം ഏറെ അഭിമാനകരമായിരുന്നു. ഈ സെപ്റ്റംബർ 27 മുതൽ 29 വരെ നടക്കുന്ന ഐഐഎഫ്എയിൽ എൻ്റെ പ്രിയ സുഹൃത്ത് ഷാരൂഖ് ഖാനൊപ്പം വേദി പങ്കിടാൻ സാധിക്കുക എന്നത് വലിയ ബഹുമതിയാണ്. IIFA-യുമായുള്ള തൻ്റെ ആഴത്തിലുള്ള വ്യക്തിപരമായ ബന്ധം പങ്കുവെച്ചു കൊണ്ട് കരൺ ജോഹർ പറഞ്ഞു.
"IIFA എനിക്ക് എല്ലായ്പ്പോഴും വളരെ ആവേശകരമായ ഒരു യാത്രയാണ്. ഓരോ തവണയും ഞാൻ ആ ഗ്ലോബൽ സ്റ്റേജിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ സംഭവിക്കുന്ന മാജിക് പറഞ്ഞറിയിക്കാനാകാത്തതാണ്. ഈ വർഷം സെപ്റ്റംബറിൽ ഈ ഐതിഹാസിക ആഘോഷത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്." ആവേശം പങ്കുവെച്ച് കൊണ്ട് ഷഹീദ് കപൂർ പറഞ്ഞു.
അടുത്ത വര്‍ഷം സില്‍വര്‍ ജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന IIFA ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഇന്ത്യന്‍ സിനിമയെ ആഘോഷമാക്കാനാണ് തയ്യാറെടുക്കുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് IIFA അവാര്‍ഡ്‌സ് അബുദാബിയില്‍ നടത്തുന്നത്. ആഗോളതലത്തില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന് ഏറെ അനുയോജ്യമായ രാജ്യമാണ് അബുദാബി എന്ന് ഇത് അടിവരയിടുന്നു. ഈ വര്‍ഷം ലോകോത്തര പരിപാടികളുടെ വൈവിധ്യമാര്‍ന്ന നീണ്ടനിര തന്നെ അബുദാബിയില്‍ അരങ്ങേറാനായി കാത്തിരിക്കുന്നുണ്ട്. പ്രശസ്ത ഗായകരുടെ സംഗീത പരിപാടികള്‍, കോമഡി ഷോകള്‍, ഫോര്‍മുല 1 എത്തിഹാദ് എയര്‍വേയ്സ് അബുദാബി ഗ്രാന്‍ഡ് പ്രിക്‌സ്, എന്‍ബിഎ മത്സരങ്ങള്‍, യുഎഫ്സി ഇവന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.