പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ദാരിയുഷ് മെഹർജുയിയെയും ഭാര്യയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു അജ്ഞാത അക്രമി ഇവരെ വിട്ടീൽ കയറി കൊലപ്പെടുത്തിയെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു വെന്ന് ദ വീക്ക് വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു. മെഹർജിയുടെയും ഭാര്യ വഹിദെ മുഹമ്മദീഫറിനെയും കഴുത്തിൽ മുറിവുകളുണ്ടെന്ന് ജുഡീഷ്യറി ഉദ്യോഗസ്ഥനായ ഹൊസൈൻ ഫസെലിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇറാനിലെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറാണ് ഇരുവരും താമസിക്കുന്നത്. ദാരിയുഷ് മെഹർജുയിയുടെ  മകൾ മോണ മെഹർജുയി വീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരിച്ചതായി മനസ്സിലായത്. കുറച്ച് ദിവസങ്ങളായി  സോഷ്യൽ മീഡിയയിൽ തങ്ങൾക്ക് ഭീക്ഷണി ഉണ്ടായിരുന്നതായി ഭാര്യ പരാതിപ്പെട്ടിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതായാണ് റിപ്പോർട്ട്. 


1970 കളുടെ തുടക്കത്തിൽ ഇറാൻ സിനിമയിൽ ഒരു പുതിയ തംരംഗം തന്നെ അദ്ദേഹം സൃഷ്ടിച്ചു. റിയലിസ്റ്റിക് സിനിമകൾ നിർമ്മിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.  1998 ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.  യൂണിവേഴ്സിറ്റി ഒാഫ് കാലിഫോർണിയയിൽ നിന്നാണ് അദ്ദേഹം തൻറെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.