ജോജുവിൻെറ 'ഇരട്ട' ഷോ.. അതാണ് ഇരട്ട. രണ്ട് പോലീസ് വേഷങ്ങളും അത്ര മനോഹരമായി സ്ക്രീനിലേക്ക് അവതരിപ്പിക്കാൻ ജോജുവിന് സാധിച്ചിട്ടുണ്ട്. ബാക്കി എല്ലാം മറന്ന് ജോജുവിൻ്റെ പ്രകടനത്തിൽ മുഴുങ്ങി നിന്നുപോകും പ്രേക്ഷകൻ. ഇരട്ടയുടെ ഏറ്റവും വലിയ പോസിറ്റീവ് വശം അത് തന്നെയാണ്.  ജോജു ആണ് സ്ക്രീനിൽ ഉള്ളതെന്ന് മറന്നു കൊണ്ട് തന്നെ സിനിമ കാണാൻ സാധിക്കും. ആദ്യ പകുതി മുഴുവനായി ഒരു ത്രില്ലർ സ്വഭാവത്തിലൂടെയാണ് പോകുന്നതെങ്കിൽ രണ്ടാം പകുതി ഫ്ലാഷ്ബാക്ക് രംഗങ്ങളിലും അവസാന 20 മിനുട്ട് സസ്പെൻസ് ത്രില്ലർ രൂപേണ എത്തുന്നുമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സസ്പെൻസ് ത്രില്ലർ വിഭാഗത്തിലാണ് ചിത്രം വരുന്നത്. ജോണറിനോട് 100% നീതി പുലർത്തി പ്രേക്ഷകരെ പൂർണമായും ത്രില്ലടിപ്പിച്ച് നിർത്തുകയാണ് സിനിമ. സിനിമയുടെ ക്ലൈമാക്സ് അത്രയും നേരം കണ്ടിരുന്ന സീനുകൾക്കൊക്കെ നീതി പുലർത്തുകയും അർത്ഥം ഉണ്ടാക്കുകയും ചെയ്യുന്നതോടെ തീയേറ്ററിൽ നിന്ന് ഇറങ്ങുന്ന പ്രേക്ഷകൻ 100% സന്തുഷ്ടനാണ്. 


ALSO READ: Iratta Movie Review : സ്വന്തം ഇരട്ടയുടെ മരണം ആത്മഹത്യയോ കൊലപാതകമോ? ഇരട്ട അദ്യ പകുതി റിവ്യൂ


ഒരു അനാവശ്യ രംഗമോ അനാവശ്യ കഥാപാത്രമോ സിനിമയിൽ ഇല്ല. എല്ലാം തിരക്കഥ ആവശ്യപ്പെടുന്നത് തന്നെയാണെന്നാണ് മറ്റൊരു പ്രത്യേകത. ജേക്സ് ബിജോയുടെ ബിജിഎം മികച്ചതായിരുന്നു. ഒരു മികച്ച ത്രില്ലർ ചിത്രം ആസ്വദിക്കാൻ തീയേറ്ററിൽ നിന്ന് തന്നെ കണ്ട് ഇരട്ട ആസ്വദിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ