Actress Samantha: അഭിനയം വിട്ട് ആത്മീയതയിലേക്കോ? സാമന്തയുടെ പുതിയ ചിത്രങ്ങൾ ചർച്ചയാകുന്നു
Samantha towards Spirituality: സാമന്ത അഭിനയം ഒക്കെ വിട്ട് ആത്മീയതയിലേക്ക് നീങ്ങുകയാണോ എന്ന സംശയമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ഉടലെടുത്തിരിക്കുന്നത്.
നിരവധി ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. തമിഴിലും തെലുങ്കിലുമായി വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള സാമന്തയ്ക്ക് വളരെ വേഗത്തിൽ തന്നെ ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അടുത്തിടെയാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് താരം ആരാധകരോട് വെളിപ്പെടുത്തിയത്. തനിക്ക് മയോസിറ്റിസ് എന്ന അസുഖം ബാധിച്ചെന്നും ചികിത്സയിലൂടെ അതിനെ തരണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിത നടിയുടെ പുതിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത് വലിയ രീതിയിൽ ചർച്ചയാകുന്നുമുണ്ട്. കഴിഞ്ഞ ദിവസം സാമന്ത പ്രശസ്തമായ പളനി ക്ഷേത്രം സന്ദർഷിച്ചതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സാമന്ത ക്ഷേത്രത്തിൽ പോയി പൂജ ചെയ്യുന്നതിന്റെ ചില ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും 600 പടികളിലും കർപ്പൂരം കത്തിച്ച് സാമന്ത ദർശനം നടത്തി. തിങ്കളാഴ്ചയാണ് സാമന്ത പളനിയിൽ ദർശനം നടത്തിയത്.
സുഹൃത്തും സംവിധായകനുമായ പ്രേംകുമാറും സാമന്തയ്ക്കൊപ്പമുണ്ടായിരുന്നു. ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ച ശേഷമാണ് താരം ക്ഷേത്രത്തിലെത്തിയത്. ജീവിതത്തിൽ ആരോഗ്യപ്രശ്നങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളും അനുഭവിച്ച സാമന്ത ആത്മീയതയിലേക്കും ഭക്തിയിലേക്കും നീങ്ങുന്നുവെന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.
Also Read: Neelavelicham Movie: 'ഏകാന്തതയുടെ അപാരതീരം'; മലയാളികളെ വിസ്മയിപ്പിച്ച ആ ഗാനം വീണ്ടും
അതേസമയം പുതിയ സിനിമയും വെബ്സീരീസുമൊക്കെയായി അഭിനയരംഗത്ത് വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് സാമന്ത. ബിഗ് ബജറ്റ് ചിത്രം ശാകുന്തളമാണ് സാമന്തയുടേതായി പ്രദർശനത്തിന് തയ്യാറായിരിക്കുന്ന ചിത്രം. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ദേവ് മോഹൻ ആണ് നായകൻ. ചിത്രം ഏപ്രിൽ 14ന് തീയേറ്ററുകളിൽ എത്തും. 3D-യിലും റിലീസ് ചെയ്യും. മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ശാകുന്തളം.
അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം. മണി ശർമയാണ് സംഗീത സംവിധാനം. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...