കരീന ഗര്‍ഭിണിയോ?
ബോളിവുഡിലെ സുപ്പര്‍ താരം കരീന കപൂര്‍ അമ്മയാകാന്‍ പോകുന്നെന്ന് റിപ്പോര്‍ട്ടുകള്‍. കരീന മൂന്നര മാസം ഗര്‍ഭിണിയാണെന്നാണ് കരീനയുടെ പിതാവിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവസാനം കരീന അഭിനയിച്ച ഉഡ്താ പഞ്ചാബിന് ശേഷം പിന്നീടങ്ങോട്ട് പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ലെന്നും ബോളിവുഡിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
തിരക്കുകള്‍ക്ക് ഇടവേള നല്‍കി സെയ്ഫ്-കരീന ദമ്പതികള്‍ ലണ്ടനില്‍ ഉല്ലാസയാത്രയിലാണ്. അതേസമയം വാര്‍ത്ത സംബന്ധിച്ച് ഇരുവരുടേയും ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. കരീന ഗര്‍ഭിണിയാണെന്ന വാര്‍ത്ത നേരത്തെയും പ്രചരിച്ചിരുന്നു.
നാല് വര്‍ഷം മുമ്പായിരുന്നു സെയ്ഫ്-കരീന വിവാഹം. അതിന് മുന്‍പ് അമൃത സിങ്ങായിരുന്നു സെയ്ഫിന്‍റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ സാറ, ഇബ്രാഹിം എന്നീ രണ്ട് മക്കളുമുണ്ട്.അമൃത സിങ്ങില്‍ നിന്ന് വിവാഹമോചിതനായ ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം ചെയ്യുന്നത്.