മലയാള സിനിമയുടെ മാറ്റത്തിനൊത്ത് ചുവട് പിടിച്ച ചിത്രമാണ് 2019ൽ ഇറങ്ങിയ ഇഷ്ക്ക്. സ്ഥിരം നായിക/നായക സങ്കൽപ്പങ്ങളെ ചിത്രം പൊളിച്ചെഴുതിയിരുന്നു. ഇഷ്ക്കിന്റെ അലയടിച്ച് ചിത്രത്തിന്റെ തെലുഗു പതിപ്പും അണിയറയിലൊരുങ്ങുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ ആകാഷയോടെയാണ് തെലുഗു ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്. അതിന്റെ പ്രധാന കാരണം മലയാളത്തിൽ ആൻ ശീതൾ അവതരിപ്പിച്ച കഥാപാത്രമായെത്തുന്നത് പ്രിയ പ്രകാശ് വാര്യർ ആണ്. ഇന്ത്യൻ സിനിമയിൽ ചെറിയ കാലത്തിനുള്ളിൽ വലിയ ഫാൻ ഫോളോയിംഗ് ഉള്ള താരമാണ് പ്രിയ വാര്യർ.


Also Read: Priyamani Mustafa marriage: പ്രിയാമണിയുടെ വിവാഹം നിയമവിരുദ്ധം, ഭർത്താവ് മുസ്തഫയുടെ ആദ്യ ഭാര്യ രംഗത്ത്


തേജ സജ്ജയാണ് ഷൈൻ നിഗം ചെയ്ത വേഷത്തിലെത്തുന്നത്. എസ് എസ് രാജു സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 30 തിയേറ്റർ റിലീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ റിലീസ് അറിയിച്ചിരുന്നെങ്കിലും കോവിഡ് മൂലം റിലീസ് നീട്ടിവെക്കുകയായിരുന്നു. തിയേറ്റർ റിലീസിന് വേറെയും തെലുഗു ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്യുന്ന ആദ്യ ചിത്രം കൂടിയാവും ഇഷ്ക്ക്.


Also Read: ''സ്വപ്നം കണ്ടത് പോലെയൊരു പങ്കാളി'' -ആനിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഷാജി കൈലാസ്


സാം കെ നായിഡുവാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് എ വരപ്രസാദ്. മലയാളം ഇഷ്ക്കിന്റെ അതേ പതിപ്പാണ് ചിത്രം. മാത്രമല്ല മലയാളത്തിലെ പോസ്റ്ററിന്റെ അതേ പകർപ്പാണ് തെലുഗു പതിപ്പിനും. ചിത്രം വലിയൊരു വിജയമാവുമെന്നാണ് ആരാധകരും അണിയറപ്രവർത്തകരും പറയുന്നത്


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക