പുതിയ ചിത്രം ഇഷ്ടരാ​ഗം ഉടൻ തിയേറ്ററുകളിലേക്ക്. ചിത്രം മെയ് 24ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തൃശ്ശൂരിൽ പേൾ റീജൻസി ഹോട്ടൽ വച്ച് നടന്നു. തുടർന്ന് ട്രെയിലർ ലോഞ്ചും നടന്നു. നടൻ കൈലാഷ്, ഗായകരായ മധു ബാലകൃഷ്ണൻ, സുധീപ് കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ചിത്രത്തിലെ താരങ്ങളും സാങ്കേതിക വിദഗ്ധരും ചടങ്ങിൽ പങ്കെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രകാശ് നായർ, സുരേഷ് രാമന്തളി എന്നിവർ ചേർന്നാണ്  ഇഷ്ടരാഗം എന്ന ചിത്രം നിർമ്മിക്കുന്നത്. ആകാശ് പ്രകാശ്  മ്യൂസിക് ആൻഡ് എന്റർടൈൻമെന്റ്സ്, എസ് ആർ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. ‌ജയൻ പൊതുവാൾ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ- ചന്ദ്രൻ രാമന്തളി. ഗാനരചന- സുരേഷ് രാമന്തളി. സംഗീതം- വിനീഷ് പണിക്കർ. എഡിറ്റിംഗ്- വിപിൻ രവി. ചായാഗ്രഹണം- ജികെ രവികുമാർ.


ALSO READ: ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന ''തലവൻ'' തീയേറ്ററുകളിലേക്ക്


ആകാശ് പ്രകാശ് നായകനാവുന്ന ചിത്രത്തിൽ  ആദിത്യയാണ് നായികയായി എത്തുന്നത്. കൈലാഷ്, ശ്രീകുമാർ, ഉണ്ണിരാജ, വിവേക് വിശ്വം, ശ്രീജിത്ത്‌ കൈവേലി, ജിഷിൻ, അമ്പിളി, സുമിത്ര രാജൻ, വേണു അമ്പലപ്പുഴ, അർജുൻ, ജലജ റാണി, രഘുനാഥ് മടിയൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.


ഇരിട്ടി, കാഞ്ഞിരക്കൊല്ലി, വയനാട്, ഗുണ്ടൽപ്പെട്ട് എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രീകരണം നടന്നത്. സാഗാ ഇന്റർനാഷണൽ ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ആർട്ട്- ബാലകൃഷ്ണൻ കൈതപ്രം. കോസ്റ്റ്യൂംസ്- സുകേഷ് താനൂർ. മേക്കപ്പ്- സുധാകരൻ ചേർത്തല. കോറിയോഗ്രഫി- ക്ലിന്റ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- റിജു നായർ.


ALSO READ: കിഷോറും ശ്രുതി മേനോനും ഒന്നിക്കുന്ന 'വടക്കൻ'; ബ്രസ്സൽസ് ഇൻ്റർനാഷണൽ ഫൻ്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി ചിത്രം


അസിസ്റ്റന്റ് ഡയറക്ടേഴ്സ്-  ദീപക് ശങ്കർ, ഷാൻ. ബിജിഎം- പ്രണവ് പ്രദീപ്. പ്രൊഡക്ഷൻ കൺട്രോളർ- ഷാജി ഒലവക്കോട്. കളറിസ്റ്റ്- അലക്സ്‌ വർഗീസ്. ഗായകർ- വിജയ് യേശുദാസ്, വടുകിയമ്മ, അനിത വിനോദ്, ഹരിത ഹരീഷ്, ശിവപ്രിയ. ഡിസൈൻസ്- ദിനേശ് മദനൻ. പിആർഒ- എം.കെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.