Happy Birthday Surya; തമിഴകത്തിന്റെ `സിംഗം` 45ന്റെ നിറവിൽ`
ഹരി സംവിധാനം ചെയ്ത സിങ്കം എന്ന സിനിമയിലൂടെയുള്ള പോലീസ് ഓഫീസറുടെ വേഷം സൂര്യ എന്ന നടനെ മറ്റൊരു തലത്തിലെത്തിച്ചു.
തമിഴ് ചലച്ചിത്ര ലോകത്തെ നടന വിസ്മയം സൂര്യ ഇന്ന് തന്‍റെ 45-ാം ജന്മദിനം ആഘോഷിക്കുകയാണ്. തമിഴിൽ മാത്രമല്ല മലയാളത്തിലും അദ്ദേഹത്തിന് നിറയെ ആരാധകരുണ്ട്. 1975 ജൂലൈ 23ന് ചെന്നൈയിലായിരുന്നു ജനനം. ശരവണന്‍ ശിവകുമാര്‍ എന്നായിരുന്നു പേര്. പ്രമുഖ തമിഴ് നടൻ ശിവകുമാര്‍, ലക്ഷ്മി എന്നിവരുടെ മകനാണ്. സിനിമയിലെത്തിയ ശേഷമാണ് സൂര്യ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്.
കാര്‍ത്തി, ബ്രിന്ദ എന്നിവരാണ് സഹോദരങ്ങള്‍. കാര്‍ത്തിയും തമിഴ് സിനിമാ ലോകത്തെ മിന്നും താരമാണ്. നടി ജ്യോതികയാണ് സൂര്യയുടെ ഭാര്യ. ദിയ, ദേവ് എന്നിവരാണ് മക്കള്‍. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സൂര്യയുടെ ജന്മദിനം ഓൺലൈൻ ലോകത്ത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ജന്മദിന സ്പെഷൽ പോസ്റ്ററുകള്‍ ഓൺലൈൻ ലോകത്ത് തരംഗമായിട്ടുമുണ്ട്
Also Read: സുശാന്ത് സിംഗ് രാജ്പുതിന് മ്യൂസിക്കല്‍ ട്രിബ്യൂട്ടുമായി എ ആര്‍ റഹ്മാന്‍...
1997ൽ നേര്‍ക്കുനേര്‍ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് കടന്നുവെന്നത്. ശേഷം കതലേ നിമ്മതി, സന്ധിപ്പോമാ, പെരിയണ്ണ, പൂവെല്ലാം കേട്ടുപ്പാര്‍, ഉയിരിലെ കലന്തത്, ഫ്രണ്ട്സ് എന്നീ സിനികളിലൂടെ ശ്രദ്ധ നേടി.
2005 ല്‍ ഗജിനി എന്ന സിനിമയോടെ തമിഴ് നാട്ടില്‍ മുഴുവനും സൂര്യയ്ക്ക് നിരവധി ആരാധകരുണ്ടായി. കാക്ക, മൗനം പേസിയതേ, പിതാമഗൻ, പേരഴകൻ, ആയുധ എഴുത്ത്, ആറു, സില്ലിന് ഒരു കാതൽ, വാരണം ആയിരം, അയൻ, ആദവൻ തുടങ്ങി നിരവധി സിനിമികളിലൂടെ തമിഴ് സിനിമാലോകത്തെ അനിഷേധ്യ നായകനായി സൂര്യ വളരുകയായിരുന്നു.
Also Read: നയൻതാരയെ അപമാനിച്ച് ട്വീറ്റ്, മിനിറ്റുകൾക്കുള്ളിൽ ട്വിറ്റർ പൂട്ടി വനിത വിജയകുമാർ
ഹരി സംവിധാനം ചെയ്ത സിങ്കം എന്ന സിനിമയിലൂടെയുള്ള പോലീസ് ഓഫീസറുടെ വേഷം സൂര്യ എന്ന നടനെ മറ്റൊരു തലത്തിലെത്തിച്ചു. സിങ്കം പിന്നീട് വിവിധ ഭാഗങ്ങള്‍ ഉറങ്ങുകയുമുണ്ടായി. സൂരറൈ പോട്ര്, റോക്കട്രി-ദി നമ്പി ഇഫക്ട് തുടങ്ങിയവയാണ് ഈ വര്‍ഷം സൂര്യയുടേതായി ഇറങ്ങുന്ന സിനിമകള്‍.