തിരുവനന്തപുരം: 'ഇവൻ അ​ഗ്നി' ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം പൂർത്തിയായി. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ സമൂഹത്തെ ബോധവത്കരിക്കാനും നന്മയുടെ സന്ദേശം പകരാനും ലക്ഷ്യം വച്ച് ഒരുക്കുന്ന ഷോർട്ട് ഫിലിമാണ് 'ഇവൻ അ​ഗ്നി'. അവയവത്തട്ടിപ്പിന് ഇരയാകേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അവയവത്തട്ടിപ്പിന് ഇരയാകേണ്ടി വരികയും തുടർന്ന് ആ കുടുംബം അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളുടെയും ആത്മസംഘർഷങ്ങളുടെയും സമൂഹത്തിന്റെ പ്രതികരണവും ചിത്രത്തിൽ വരച്ചുകാട്ടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗാനരചയിതാവും ചിത്രകാരനും ക്രിമിനോളജിസ്റ്റുമായ പ്രേമദാസ് ഇരുവള്ളൂരാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രരേഖ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. തിരുവനന്തപുരം, കോവളം എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. നേരത്തെ ചിത്രത്തിന്റെ പൂജാചടങ്ങ് ദൂരദർശൻ റിട്ടേയർഡ് അസിസ്റ്റന്റ് ഡയറക്ടറും ദേശീയ പുരസ്ക്കാര ജേതാവുമായ കെ ടി ശിവാനന്ദൻ ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചിരുന്നു. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത് നിർമ്മാതാവും നടനുമായ കെ പി സത്യകുമാർ ആണ്.


ALSO READ: A Ranjith Cinema: 'എ രഞ്ജിത്ത് സിനിമ' ചിത്രീകരണം പൂർത്തിയായി; വിഷുവിന് തിയേറ്ററുകളിലേക്ക്


ചിത്രത്തിൽ അഗ്നിപ്രകാശ് എന്ന നായക കഥാപാത്രത്തെ സൂരജ് സൂര്യമഠവും സുനിത എന്ന കേന്ദ്ര കഥാപാത്രത്തെ ചലച്ചിത്ര-സീരിയൽ നടി റാണി അച്ചുവും അവതരിപ്പിക്കുന്നു. ആനി വർ​ഗീസ്, റസിയ. ബി, രഘുനാഥ് ടി സി, കെ പി സത്യകുമാർ, വിപിൻരാജ് ആർ എസ്, ഷിൻസൺ കളപ്പുരയിൽ, ഹുസൈൻ കേച്ചേരി, രാജീവ് പിഷാരടി, ശരത് ഗുരുവായൂർ, സന്നിധ കുര്യൻ, ഷേർലി ലോബൽ, മാസ്റ്റർ അഖിൽ, ബേബി അർച്ചിത, ഗോപിക മനു, ജോഷിന എം തരകൻ, സുമി സനൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.