എന്തിനോ വേണ്ടി തിളച്ച സാമ്പാർ; അടിമുടി പാളിപ്പോയ പരീക്ഷണം; മഞ്ജു വാര്യർ മിന്നിച്ചു; ജാക്ക് ആൻഡ് ജിൽ റിവ്യൂ
മലയാളത്തിൽ അധികം വന്നിട്ടില്ലാത്ത സയൻസ് ഫിക്ഷൻ കോമഡി ജോണറാണ് ചിത്രം
തിരുവനന്തപുരം: 'ഉറുമി' എന്ന ചിത്രത്തിന് ശേഷം ഇന്ത്യൻ സിനിമയിൽ ദൃശ്യങ്ങളുടെ മായാലോകം തീർത്ത സന്തോഷ് ശിവൻ മലയാളത്തിൽ മറ്റൊരു ചിത്രം സംവിധാനം ചെയ്യുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. എന്നാൽ ഒരു ഗുണവുമില്ലാതെ എന്തൊക്കെയോ കാണിച്ച് കൂട്ടി 2 മണിക്കൂർ പ്രേക്ഷകനെ ഒരു തരത്തിലും സംതൃപ്തിപ്പെടുത്താതെ വലിയ നിരാശയാണ് ചിത്രം സമ്മാനിക്കുന്നത്. നെടുമുടി വേണു, കാളിദാസ് ജയറാം, അജു വർഗീസ്, സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് തുടങ്ങി വൻ താരനിര ഉണ്ടെങ്കിലും വേണ്ട രീതിയിൽ ഉപയോഗിച്ചില്ല എന്നത് മനസ്സിലാക്കാം. മഞ്ജു വാര്യരുടെ പ്രകടനം മാത്രമാണ് തമ്മിൽ ഭേദം ആശ്വസിക്കാൻ കഴിയുന്നത്.
അമേരിക്കയിലെ വലിയ ശാസ്ത്രജ്ഞനായ കേശവൻ എന്ന കേഷ് ജാക്ക് ആൻഡ് ജിൽ എന്ന തന്റെ സ്വപ്ന പദ്ധതി പൂർത്തിയാക്കാൻ വേണ്ടി നാട്ടിലേക്കെത്തുകയാണ്. മലയാളത്തിൽ അധികം വന്നിട്ടില്ലാത്ത സയൻസ് ഫിക്ഷൻ കോമഡി ജോണറിലാണ് ‘ജാക്ക് ആൻഡ് ജിൽ ഒരുക്കിയിരിക്കുന്നത്. എന്നാൽ പ്രേക്ഷകനെ മടുപ്പിക്കുന്ന രംഗങ്ങളും ഒരു തരത്തിലും സംതൃപ്തി നൽകാനോ സംവിധായകന് സാധിക്കുന്നില്ല. ഇതുവരെ കാണാത്ത മഞ്ജു വാര്യയരെയാണ് പ്രേക്ഷകർക്ക് മുന്നിൽ സന്തോഷ് ശിവൻ ഒരുക്കിയിരിക്കുന്നത്. ഭംഗിയായി തന്നെ ആ വേഷം കൈകാര്യം ചെയ്യാൻ മഞ്ജു വാര്യർക്ക് സാധിച്ചു. ചിത്രത്തിലെ 2 ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചുനിന്നു.
Also read: Keedam Review : സൈബർ ലോകത്തെ യാത്ര; രജിഷയുടെ മികച്ച പ്രകടനം; മികച്ച തിരക്കഥ ; കീടം റിവ്യൂ
മറ്റൊരു പ്രധാന ആകർഷണം ചിത്രത്തിന്റെ ഛായാഗ്രഹണമാണ്. മികച്ച ദൃശ്യാനുഭവമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. പെർഫോമൻസുകളിൽ കഴിവുള്ള ഈ താരനിര പല സന്ദർഭങ്ങളിലും ഓവർ ആക്ട് ചെയ്‌ത് മനം മടുപ്പിക്കുന്ന അനുഭവമാണ് സമ്മാനിച്ചത്. ഒരു വ്യത്യസ്‌ത പരീക്ഷണമാണ് ഉദ്ദേശിച്ചതെങ്കിലും മുഴുവനായി പാളിപ്പോയെന്ന് തന്നെ പറയേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...