തമിഴ് സൂപ്പർ താരം സൂര്യ നായകനായ ജയ് ഭീം ഒാസ്കറിൻറെ യൂ ട്യൂബ് ചാനലിൽ. ചിത്രത്തിൻറെ ഒരു ഭാഗമാണ് ചാനലിൽ പ്രദർശനത്തിന് എത്തിയത്. തമിഴ്നാട്ടിലെ ശക്തമായ ജാതി വിവേചനത്തിനെതിരെ ശബ്ദമുയർത്തിയ ചിത്രമെന്ന നിലയിൽ വലിയ പ്രേക്ഷക ശ്രദ്ധ സിനിമ നേടിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓസ്‌കാറിൽ നിന്ന് ഒരു അഭിമാനകരമായ ബഹുമതി നേടുന്ന ആദ്യത്തെ തമിഴ് ചിത്രം കൂടിയാണിത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കിട്ടത്.


Also Read: Dhanush Aishwarya Divorce: 18 വര്‍ഷം നീണ്ട ദാമ്പത്യത്തിന് വിരാമം, ധനുഷും ഐശ്വര്യയും വേര്‍പിരിയുന്ന


2021 നവംബർ-2ന് ആമസോൺ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. 2022-ലേ  ഗോൾഡൻ ഗ്ലോബിൽ  'മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം' എന്ന വിഭാഗത്തിൽ നോമിനേഷനായി ജയ് ഭീം ഔദ്യോഗിക പ്രവേശനം നേടിയിട്ടുണ്ട്. ഐഎംഡിബി 9.6 റേറ്റിംഗോടെ ചിത്രം നിരവധി റെക്കോർഡുകൾ മറികടന്നു.


ലിജോമോൾ നായികയായെത്തിയ ചിത്രത്തിൽ, മണികണ്ഠൻ, രജിഷ വിജയൻ, പ്രകാശ് രാജ്, റാവു രമേഷ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1993-ലെ ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി, ജസ്റ്റിസ് കെ. ചന്ദ്രു പോരാടിയ ഒരു കേസ് ഉൾപ്പെടുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.