പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ് അവതരിപ്പിക്കുന്ന ആദ്യ മലയാളം ഒറിജിനൽ സീരീസ് ആണ് 'ജയ് മഹേന്ദ്രൻ'. സീരീസിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി. രണ്ട് മാസത്തെ ഷൂട്ടിം​ഗ് ആണ് പൂർത്തിയായിരിക്കുന്നത്. സൈജു കുറുപ്പാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സീരീസിന് പിന്നിൽ പ്രവർത്തിച്ചവർക്കൊപ്പമുള്ള ചിത്രങ്ങളും സൈജു പങ്കുവെച്ചിട്ടുണ്ട്. സൈജു കുറുപ്പ് ആണ് ഈ സീരീസിൽ നായകനാകുന്നത്. ശ്രീകാന്ത് മോഹനാണ് സീരീസ് സംവിധാനം ചെയ്യന്നത്. ഒരു രാഷ്ട്രീയപ്രമേയമാണ് സീരീസ് കൈകാര്യം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ളതൊക്കെ സാധിച്ചെടുക്കാൻ മിടുക്കുള്ള ഓഫീസർ മഹേന്ദ്രന്റെ കഥയാണിത്. എന്നാൽ മഹേന്ദ്രനും ഇതേ രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരയായതോടെ അയാൾക്ക് തന്റെ ഓഫിസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും നഷ്‍ടമാകും. അയാളുടെ ആശയങ്ങളും ചിന്താഗതിയും എല്ലാം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ജോലി സംരക്ഷിക്കുന്നതിനും കൈമോശം വന്ന സൽപ്പേര് വീണ്ടെടുക്കുന്നതിനുമായി പിന്നീട് 'മഹേന്ദ്രൻ' വല്ലാതെ കഷ്‍ടപ്പെടുന്നു. വേണ്ടിവന്നാൽ അതിന് സിസ്റ്റത്തെ മുഴുവൻ അട്ടിമറിക്കാനും അയാൾ തയ്യാറാകും. 



സീരീസ് എപ്പോൾ റിലീസ് ചെയ്യും എന്നത് വ്യക്തമാക്കിയിട്ടില്ല. രാഹുൽ റിജി നായരാണ് 'ജയ് മഹേന്ദ്രന്റെ' കഥയെഴുതുന്നതും സീരീസ് നിർമിക്കുന്നതും. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഫിലിംമേക്കറാണ് രാഹുൽ. സുഹാസിനി, മിയ, സുരേഷ് കൃഷ്‍ണ, മണിയൻപിള്ള രാജു, ജോണി ആന്റണി, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്‍ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രാഹുൽ റിജി നായർ എന്നിവരാണ് സീരീസിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. 


Also Read: Dance Party Movie: വ്യത്യസ്ത ഡാൻസ് പോസുകളിൽ താരങ്ങൾ; 'ഡാൻസ് പാർട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്


സോണി ലിവിന്റെ ഇന്ത്യൻ ഉള്ളടക്കത്തിൽ വ്യത്യസ്‍തതകളും വൈവിധ്യങ്ങളും കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് 'ജയ് മഹേന്ദ്രൻ' എന്ന സീരീസ് കൊണ്ടുവരുന്നതെന്ന് ഹെഡ് ഓഫ് കണ്ടന്റ് സൗഗത മുഖർജി പറയുന്നു. ഇന്ത്യക്ക് വേണ്ടി കണ്ടന്റ് ഉണ്ടാക്കുമ്പോൾ, വ്യത്യസ്‍തരായ നിരവധി കാലകരന്മാരുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നുണ്ട്. ഓരോ ഭാഷയിലും ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ വ്യത്യസ്‍തങ്ങളായ സംസ്‍കാരങ്ങളെയും വീക്ഷണങ്ങളെയും കൂടി അവതരിപ്പിക്കുകയും അവ തമ്മിലുള്ള അകലം കുറയ്ക്കാനുള്ള അവസരവുമാണ് കിട്ടുന്നത് എന്നും സോണി ലിവ് ഹെഡ് ഓഫ് കണ്ടന്റ് സൗഗത മുഖർജി പറഞ്ഞു. 


ഒരു ഓഫീസറുടെ ജീവിതം വ്യത്യസ്‍ത വീക്ഷണകോണുകളിലൂടെ അവതരിപ്പിക്കാനാണ് 'ജയ് മഹേന്ദ്രൻ' ശ്രമിക്കുന്നത് എന്ന് പരമ്പരയുടെ നിർമാതാവ്  രാഹുൽ റിജി നായർ പറഞ്ഞു. പല ഘട്ടങ്ങളിലായുള്ള അധികാരകേന്ദ്രീകരണം കാരണം സിസ്റ്റം വളരെ സങ്കീർണമായിരിക്കും. പക്ഷെ പ്രേക്ഷകർക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും അതേസമയം അവർക്ക് ആസ്വദിക്കാനും കഴിയുന്ന ഒരു പരമ്പരയാണ് ഒരുക്കുന്നതെന്നും രാഹുൽ റിജി നായർ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.