Jailer Movie : രജിനിയുടെ ജയിലർക്ക് വെല്ലുവിളിയായി ധ്യാനിന്റെ ജയിലർ; ട്രെയിലർ പുറത്ത്
Jailer Malayalam Movie : നടന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന പീരിഡ് ഡ്രാമയാണ് ധ്യാൻ ശ്രീനിവാസന്റെ ജയിലർ ചിത്രം
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ജയിലറിന്റെ ട്രെയിലർ പുറത്ത് വിട്ടു. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. സക്കീർ മഠത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഗോൾഡൻ വില്ലേജിന്റെ ബാനറിൽ എൻകെ മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. ധ്യാനിന് പുറമെ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, ബിനു അടിമാലി തുടങ്ങിയ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നടന്ന സംഭവത്തിൽ അസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ജയിലർ.
ALSO READ : Kolla Movie OTT : രജിഷ വിജയൻ-പ്രിയ വാര്യർ ചിത്രം കൊള്ള ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
മഹാദേവൻ തമ്പിയാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റർ. റിയാസ് പയ്യോളിയാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിക്കുന്നത്. ജോസഫ് നെല്ലിക്കലാണ് ആർട്ട് ഡയറക്ടർ.
അതേസമയം തമിഴിലെ രജിനി ചിത്രം ജയിലിറുമായി നിയമ യുദ്ധത്തിനും ബോക്സ് ഓഫീസ് യുദ്ധത്തിനും തയ്യാറെടുക്കുകയാണ് മലയാള സിനിമയുടെ അണിയറ പ്രവർത്തകർ. രജിനി ചിത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ജയലിറിന്റെ നിർമാതാക്കൾ സൺ പിക്ചേഴ്സിനെ സമീപിച്ചപ്പോൾ ആവശ്യം തള്ളി കളയുകയായിരുന്നു. എന്നിരുന്നാലും തങ്ങൾ പിന്നോട്ടില്ലയെന്നറയച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ നിർമാതാക്കൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...