Jailer Movie: തലൈവരും ദളപതിയും ഒരൊറ്റ സ്ക്രീനിൽ; നെൽസന്റെ അടുത്ത ചിത്രം?
Jailer Movie Second Part: തീർച്ചയായും ഇത് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനം തന്നെയാണ്.
സംവിധായകൻ നെൽസൺ ഇപ്പോൾ ജയിലർ സിനിമയുടെ വിജയം ആഘോഷിക്കുകയാണ്. നെൽസൺ മാത്രമല്ല രജനി ആരാധകരും സിനിമാ പ്രേക്ഷരും എല്ലാം ഒരുപോലെ സിനിമ ഏറ്റെടുത്തു കഴിഞ്ഞു. ഒരു സംവിധായകന് ഇതിലും വലിയ വിജയം വേറെയില്ല. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 70 കോടി കളക്ഷൻ നേടി വൻ റെക്കോർഡാണ് ജയിലർ ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴിതാ 300 കോടി കളക്ഷൻ ചിത്രങ്ങളുടെ പട്ടികയിൽ ജയിലർ പ്രവേശിച്ചിരിക്കുകയാണ്.
ആരാധകർ ഇപ്പോൾ 'ജയിലർ' ഹാംഗ് ഓവറിലാണ് എന്നു തന്നെ പറയാം. അതിനിടെ മറ്റൊരു സന്തോഷവാർത്തയുമായി സംവിധായകൻ നെൽസൺ ദിലീപ്കുമാർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. വിജയാഘോഷത്തിൽ രണ്ടാം ഭാഗം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
ALSO READ: 'ദി വാക്‌സിൻ വാർ'; ടീസർ പുറത്ത്; സെപ്റ്റംബർ 28ന് റിലീസിനെത്തുന്നു
അതെ, ഇത്തവണ സംവിധായകൻ നെൽസൺ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചിത്രമാണ് ഡബിൾ ധമാക്ക സ്റ്റാർ കോമ്പിനേഷനിൽ ഒരുക്കാൻ പോകുന്നത്. ഇത് തന്റെ സ്വപ്ന പദ്ധതിയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ജയിലർ സിനിമയിൽ വലിയ താരനിര തന്നെയുണ്ടാകും. ഇത് മാത്രമല്ല രജനികാന്തും ദളപതിയും ആദ്യമായി ഒരുമിച്ച് സ്‌ക്രീൻ പങ്കിടുന്നു. ഇതാണ് ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ജയിലർ രണ്ടാം ഭാഗത്തിന്റെ സംവിധായകൻ ഇത്രയും വലിയ താരനിരയെ സ്‌ക്രീനിലെത്തിക്കുമെന്ന പ്രതീക്ഷകൾ ഉയരുകയാണ്. തീർച്ചയായും ഇത് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനം തന്നെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...