Jailer Movie release: കേരളത്തിൽ 300ൽ അധികം തിയേറ്ററുകളിൽ, ജയിലർ ഒരുങ്ങുന്നത് വമ്പൻ റിലീസിന്; അഡ്വാൻസ് ബുക്കിങ്ങിൽ വൻ ആവേശം
രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം ജയിലറിന്റെ റിലീസിന് ഇനി 2 ദിവസം മാത്രമാണ് ബാക്കിയുള്ളത്. സിനിമാ ലോകം മുഴുവൻ ഈ നെൽസൺ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10ന് തിയേറ്ററുകളിൽ എത്തും. വലിയ പ്രതീകഷയിലാണ് ആരാധകർ ഒന്നടങ്കം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ജയിലർ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. 'അണ്ണാത്തെ' എന്ന ചിത്രത്തിന് ശേഷം 2 വർഷങ്ങൾക്കിപ്പുറം തിയേറ്ററുകളിൽ എത്തുന്ന രജനി ചിത്രത്തിന് വാനോളമാണ് പ്രതീക്ഷ.
ഈ പ്രതീക്ഷ ഉയർത്തുന്നതായിരുന്നു ഇതിനോടകം ഇറങ്ങിയ ചിത്രത്തിലെ പാട്ടുകളും ട്രെയിലറും. ആദ്യ ഗാനം 'കാവാലാ' ഇൻസ്റ്റാഗ്രാം റീൽസിൽ ഇപ്പോഴും തരംഗമാണ്. രണ്ടാമത്തെ ഗാനം 'ഹുക്കും' രജനി ആരാധകർക്ക് അടിപൊളി ട്രീറ്റായി മാറിയിട്ടുണ്ട്. മൂന്നാമത് ഇറങ്ങിയ രത്തമാരെ എന്ന ഗാനം കുടുംബ ബന്ധങ്ങൾക്ക് കരുത്തേകുന്ന ഗാനമായി മാറി. നിമിഷനേരം കൊണ്ടാണ് ജയിലറിന്റെ ട്രെയിലർ വൈറലായി മാറിയത്. മാസ്സായി എത്തുന്ന രജനികാന്തിനെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
വമ്പൻ താരനിരയാണ് ജയിലറിൽ അണിനിരക്കുന്നത്. മോഹൻലാൽ ആദ്യമായി രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജയിലറിൽ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഇൻഡിപെൻഡൻസ് ദിന വീക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Also Read: Fahadh Faasil Birthday: ട്വിറ്ററിൽ ട്രെൻഡിംഗായ 'വില്ലൻ'; ഇനി കാത്തിരിപ്പ് ഭൻവാർ സിങ് ശെഖാവത്തിനായി
കേരളത്തിൽ ഗോകുലം മൂവീസ് ആണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തിക്കുന്നത്. 300ൽ അധികം തീയേറ്ററുകളിലാണ് ജയിലർ ചാർട്ട് ചെയ്‌തിരിക്കുന്നത്. ആദ്യ ദിവസങ്ങളിലെ ബുക്കിങ്ങുകളിൽ വലിയ ആവേശമാണ് ആരാധകർ കാണിക്കുന്നത്. അതിരാവിലെയുള്ള ഷോകളിൽ രജനി ആരാധകരുടെ തൂക്കിയടിയാണ് നടക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട തീയേറ്ററുകളിൽ എല്ലാം തന്നെ റിലീസിന് മണിക്കൂറുകൾക്ക് മുൻപ് ഷോകൾ എല്ലാം ഹൗസ്ഫുൾ ആയിക്കഴിഞ്ഞു. എങ്ങും രജനി ആരാധകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ് കാഴ്ച. ചിത്രത്തിനായി ഗോകുലം മൂവീസ് ഗംഭീര പ്രൊമോഷനാണ് നടത്തുന്നത്. ഇതിന്റെയും കൂടി ഭാഗമായി ചിത്രത്തിന് കൂടുതൽ ബുക്കിങ്ങുകൾ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ ഫസ്റ്റ് ഷോ, സെക്കൻഡ് ഷോകളും ഹൗസ്ഫുലിലേക്ക് കുതിക്കുന്നു.
മറ്റ് ഭാഷകളിലെ വമ്പൻ ചിത്രങ്ങളെല്ലാം മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഗോകുലം മൂവീസ് എപ്പോഴും മുന്നിൽ ഉണ്ടാകും. പൊന്നിയിൻ സെൽവൻ 1& 2 കേരളത്തിൽ എത്തിച്ചതും ഗോകുലം മൂവീസ് തന്നെയായിരുന്നു. ചിത്രത്തിനായി ഗോകുലം നടത്തിയ പ്രൊമോഷൻസ് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. വിക്രം ചിത്രം കോബ്രയും സ്ഥാനം പിടിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ് ദളപതി വിജയ് ചിത്രം ലിയോയും തിയേറ്ററിൽ എത്തിക്കുന്നത്. രജനി ചിത്രം പോലെ തന്നെ വിജയുടെ ലിയോയും മലയാളി പ്രേക്ഷകർ കാണുന്നത് ഗോകുലം മൂവീസിലൂടെ എന്നത് പ്രതീക്ഷകൾ വർധിപ്പിക്കുന്നു. പ്രീമിയർ ഉൾപ്പെടെ ആദ്യ ദിനം ഇതുവരെ ബുക്കിങ്ങിലൂടെ 34 കോടി ഗ്രോസ് ചിത്രം നേടിയതായാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...