സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം 'ജയിലറിൻറെ എച്ച്ഡി പ്രിൻറ് ഓൺലൈനിൽ ചോർന്നു. ചിത്രത്തിൻറെ  ഒടിടി റിലീസിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് പ്രിൻറ് ചോർന്നത്. ഓഗസ്റ്റ് 10-നാണ് ചിത്രം റിലീസായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നതിനാൽ ലിങ്ക് ഷെയർ ചെയ്യരുതെന്നും പൈറസി പ്രോത്സാഹിപ്പിക്കരുതെന്നും ചിത്രത്തിൻറെ അണിയറ പ്രവർത്തകർ അഭ്യർഥിച്ചിട്ടുണ്ട്. ഇതോടെ ചിത്രത്തിൻറെ ഒടിടി റിലീസ് നീണ്ടു പോയേക്കാം.ഇതുവരെയുള്ള കളക്ഷൻ പ്രകാരം' ലോകമെമ്പാടുമായി ചിത്രം ഇതുവരെ 550 കോടി രൂപയാണ് നേടിയത്. 


ചിത്രം 20 ദിവസം തിയറ്ററുകളിൽ പൂർത്തിയാക്കുന്നതിനിടയിലാണ് ഇത്തരം ഓണ്‍ലൈന്‍ ചോർച്ചകൾ തലവേദനയാകുന്നത്. പൈറസിക്കെതിരെ പോരാടാൻ സോഷ്യൽ മീഡിയയിൽ ലിങ്ക് ഷെയർ ചെയ്യരുതെന്ന് വാർത്തകളോട് പ്രതികരിച്ച് ചെന്നൈയിലെ രോഹിണി സിൽവർ സ്‌ക്രീൻസിന്റെ സംവിധായകൻ രേവന്ത് ചരൺ ആരാധകരോട് ട്വിറ്ററിൽ അഭ്യർത്ഥിച്ചു.


"#Jailer സിനിമയുടെ എച്ച്‌ഡി ഉള്ളടക്കത്തിന്റെ ഒരു രൂപവും സോഷ്യൽ മീഡിയയിൽ പങ്കിടരുതെന്ന് ഞാൻ ആരാധകരോട് അഭ്യർത്ഥിക്കുന്നു, ആളുകൾ അത് തീയറ്ററുകളിൽ ആസ്വദിക്കട്ടെ. ഒരു കാരണവശാലും പൈറസിയെ പിന്തുണക്കരുത്-അദ്ദേഹത്തിന്റെ പോസ്റ്റ് രജനി ഫാൻസും വാർത്തയിൽ ഞെട്ടൽ രേഖപ്പെടുത്തി. ട്വിറ്ററിൽ മീമുകളുടെ പ്രളയമാണ്. 


'ജയിലർ' നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സ് ആയതിനാൽ, അവരുടെ തന്നെ OTT പ്ലാറ്റ്‌ഫോമായ SunNXT-ൽ ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ജയിലറിൽ അവതരിപ്പിച്ചത്. മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് എന്നിവർ ചെയ്ത കാമിയോ റോളുകളും ഏറെ പ്രശംസിക്കപ്പെട്ടു. 


വലിയ കയ്യടിയാണ് മോഹന്‍ലാലിന്‍റെയും ശിവ രാജ്കുമാറിന്‍റെയും കഥാപാത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ ലഭിച്ചത്. ഇന്ത്യയിൽ നിന്ന് 300 കോടി ക്ലബിൽ കയറുന്ന രണ്ടാമത്തെ രജനികാന്ത് ചിത്രമാണിത്. രജനികാന്ത് തന്നെ നായകനായ 2.0 ആണ് ആ​ഗോള ബോക്സ് ഓഫീസിൽ ഒന്നാമതായി നിൽക്കുന്നത്. 723 കോടിയായിരുന്നു ചിത്രം നേടിയത്. ജയിലർ അതിനെ മറികടക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.