തലൈവർ സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രത്തിൽ ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്നത് രജനികാന്ത് ലുക്കും ഡയലോഗ്‌സും ആണെങ്കിലും എപ്പോഴും രജനി ചിത്രങ്ങളിലെ വില്ലനും ഹൈലൈറ്റ് ആകാറുണ്ട്. ബാഷയിൽ മാർക്ക് ആന്റണിയായി എത്തിയ രഘുവരൻ, പടയപ്പയിൽ നീലാംബരിയായ രമ്യ കൃഷ്ണൻ, ദളപതിയിൽ അംരീഷ് പുരി അങ്ങനെ തലൈവരുടെ വില്ലൻ കഥാപാത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് ഇതാ മലയാളത്തിലെ സ്വന്തം വിനായകൻ ജയിലറിലൂടെ ഇടം പിടിച്ചിരിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നോട്ടം കൊണ്ടും ക്യാരക്ടർ ആവശ്യപ്പെടുന്ന ഡെപ്ത്നസ് കൊണ്ടും ഓരോ ഫ്രയിമിലും വിനായകൻ വർമ്മ കഥാപാത്രമായി മാറുകയായിരുന്നു. സിനിമയുടെ തുടക്കത്തിൽ വിനായകന്റെ പ്രകടനം കാണുമ്പോൾ ഇതുപോലെയൊരു വില്ലനെ ആണല്ലോ രജനികാന്ത് നേരിടേണ്ടത് എന്നുള്ള ചിന്ത പ്രേക്ഷകനിലേക്ക് ആദ്യ സീൻ മുതൽ തന്നെ രജിസ്റ്റർ ചെയ്യാൻ വിനായകന് സാധിച്ചിട്ടുണ്ട്. തുടർന്നുള്ള രംഗങ്ങളിൽ വിനായകൻ ആടി തിമിർക്കുകയായിരുന്നു. 


ALSO READ: Jailer movie review: രജനി, മോഹൻലാൽ, ശിവരാജ് കുമാർ തൂക്കിയടി; നെൽസാ എന്നാടാ പണ്ണി വെച്ചിരിക്കേയ്ൻ, അക്ഷരാർത്ഥത്തിൽ തിയേറ്റർ കുലുങ്ങി


രജനിയുമായി കോമ്പിനേഷൻ രംഗങ്ങളിൽ കട്ടക്ക് കട്ടക്ക് നിന്നു വിനായകൻ. ഒരു മീറ്റർ കഴിഞ്ഞ് പോയാൽ ഓവർ ആകാൻ വളരെയധികം സാധ്യതയുണ്ടായിരുന്ന കഥാപാത്രം അത്ര അടക്കത്തോടെ വിനായകൻ ചെയ്തപ്പോൾ രജനിയുടെ കരിയറിൽ തന്നെ ഉണ്ടായിരുന്ന മികച്ച വില്ലൻ പട്ടികയിൽ വിനായകൻ ഇടം പിടിക്കുമെന്ന് തീർച്ച. മലയാളികൾ കണ്ട് ഞെട്ടിത്തരിച്ച വേഷങ്ങൾ തമിഴ്‌നാടിനെയും മറ്റ് പ്രേക്ഷകരെയും ഈ വേഷത്തിലൂടെ ഞെട്ടിക്കുമെന്ന് തീർച്ച.


അതേസമയം വൻ പ്രേക്ഷക സ്വീകരണമാണ് ജയിലറിന് തീയ്യേറ്ററുകളിൽ ലഭിച്ചത്.  സംഭവം എന്തായാവും വൻ ഹിറ്റായിരിക്കും എന്നത് ഉറപ്പാണെന്ന് സിനിമ നിരൂപകർ തന്നെ ഉറപ്പാക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.