Jailer Movie: യു/എ സർട്ടിഫിക്കറ്റ് പിൻവലിക്കില്ല; `ജയിലറി`നെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
ഹിംസാത്മകമായ രംഗങ്ങള്‍ ഈ ചിത്രത്തിലുണ്ടെന്നും സർട്ടിഫിക്കേഷനിൽ കോടതി തീരുമാനം ഉണ്ടാകും വരെ ചിത്രത്തിന്‍റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
രജികാന്തിനെ നാായകനാക്കി നെൽസൺ ഒരുക്കിയ ജയിലറിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് സെൻസർ ബോർഡ് നൽകിയ യു/എ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്നതായിരുന്നു ഹർജി. അഭിഭാഷകനായ എം എല്‍ രവി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ചിത്രത്തിനെതിരായി അഭിഭാഷകൻ സമർപ്പിച്ച ഹർജി പൊതുതാല്‍പര്യ ഹര്‍ജിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കൂടാതെ ഹർജിക്കാരനെ വിമര്‍ശിക്കുകയും ചെയ്തു. ഹര്‍ജിക്കാരന്‍റെ താല്‍പര്യം പ്രശസ്തിയില്‍ ആണെന്നും കോടതി നിരീക്ഷിച്ചു.
ജയിലറിന് അമേരിക്കയിലും യുകെയിലും എ സർട്ടിഫിക്കറ്റാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽ രവി ഹർജി സമർപ്പിച്ചത്. ഹിംസാത്മകമായ രംഗങ്ങള്‍ ഈ ചിത്രത്തിലുണ്ടെന്നും സർട്ടിഫിക്കേഷനിൽ കോടതി തീരുമാനം ഉണ്ടാകും വരെ ചിത്രത്തിന്‍റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Also Read: Ramachandra Boss & Co Review : ബോസും പിള്ളാരും ഓണം ഇങ്ങെടുത്തോ? രാമചന്ദ്ര ബോസ് ആൻഡ് കോ റിവ്യൂ
ആഗോളതലത്തിൽ 500 കോടിക്ക് മുകളിൽ നേടി റെക്കോർഡുകളെല്ലാം തകർത്തിരിക്കുകയാണ് രജനികാന്ത് ചിത്രം ജയിലർ. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ കളക്ഷൻ നേടി വിജയിച്ച് മുന്നേറുന്ന ചിത്രമാണിത്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ജയിലറിൽ അവതരിപ്പിച്ചത്. മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് എന്നിവർ ചെയ്ത കാമിയോ റോളുകളും ഏറെ പ്രശംസിക്കപ്പെട്ടു. വലിയ കയ്യടിയാണ് മോഹന്‍ലാലിന്‍റെയും ശിവ രാജ്കുമാറിന്‍റെയും കഥാപാത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ ലഭിച്ചത്.
ഓഗസ്റ്റ് 10നാണ് ജയിലർ തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് രണ്ടാഴ്ചകൾ കൊണ്ടാണ് ചിത്രം ആഗോളതലത്തിൽ 500 കോടിക്ക് മുകളിൽ നേടിയത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 300 കോടി ഇതിനോടകം ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് 300 കോടി ക്ലബിൽ കയറുന്ന രണ്ടാമത്തെ രജനികാന്ത് ചിത്രമാണിത്. രജനികാന്ത് തന്നെ നായകനായ 2.0 ആണ് ആഗോള ബോക്സ് ഓഫീസിൽ ഒന്നാമതായി നിൽക്കുന്നത്. 723 കോടിയായിരുന്നു ചിത്രം നേടിയത്. ജയിലർ അതിനെ മറികടക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...