Jana Gana Mana Review : സുരാജിന്റെ പൂണ്ടു വിളയാട്ടം, പൃഥ്വിരാജ് സസ്പെൻസ് ഫാക്ടർ; ജന ഗണ മന ആദ്യ ഭാഗം ഗംഭീരം
Jana Gana Mana Movie Review : പുതുമയുള്ള രീതിയിൽ കഥ പറഞ്ഞെടുക്കാൻ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും എഴുത്തുകാരൻ ശാരിസ് മുഹമ്മദിനും സാധിച്ചു.
കൊച്ചി : കോരിതരിപ്പിക്കുന്ന ഡയലോഗും മാസ്സ് ബിജിഎമ്മും ഇല്ലാതെ സമൂഹത്തിലെ കാര്യങ്ങൾ പറഞ്ഞ് കയ്യടിപ്പിക്കാൻ ഡിജോ എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ജന ഗണ മന ഒരു മനസ്സിൽ തട്ടുന്ന സിനിമയാണ്. പുതുമയുള്ള രീതിയിൽ കഥ പറഞ്ഞെടുക്കാൻ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും എഴുത്തുകാരൻ ശാരിസ് മുഹമ്മദിനും സാധിച്ചു. എടുത്ത് പറയേണ്ടത് സൂരാജ് വെഞ്ഞാറമൂടിന്റെ പ്രകടനമാണ്. സജ്ജൻ കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനായി കയ്യടക്കത്തോടെ അഭിനയിച്ചിരിക്കുകയാണ് സുരാജ്. ഓരോ സിനിമകളിലും പുതിയ പുതിയ പ്രകടനങ്ങൾ കൊണ്ട് മികച്ചതെന്ന് പ്രേക്ഷകനെ കൊണ്ട് മാറ്റിപ്പറയിപ്പിക്കുകയാണ് സുരാജ്.
ശാരിയും, മംമ്തയും, വിൻസിയും ഒക്കെ അവർ അവരുടെ വേഷങ്ങൾ മികച്ചതാക്കി. എടുത്ത് സൂചിപ്പിക്കേണ്ടത് ജെക്‌സ് ബിജോയുടെ പശ്ചാത്തല സംഗീതമാണ്. പ്രേക്ഷകന് സീനിലേക്ക് മുഴുവനായി ഇഴുകിച്ചേരാൻ കഴിയുന്ന രീതിയിലേക്കാൻ സംഗീതം ഒരുക്കിയിരിക്കുന്നത്. പതുക്കെ എന്നാൽ പവറോടെ പ്രേക്ഷകനെ മനസ്സിലാക്കുന്ന കഥയാണ് ആദ്യ ഭാഗത്തിൽ പറയുന്നത്. ആദ്യ ഭാഗം കഴിയുമ്പോൾ ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലേത് പോലെ സുരാജ് - പൃഥ്വിരാജ് ഫേസ് ഓഫ് പ്രതീക്ഷിച്ച് സിനിമയിലേക്ക് വരരുത്. നിരാശയായിരിക്കും ഫലം. എന്നാൽ ഒരു സസ്പെൻസ് ഒളിപ്പിച്ചുവെച്ചുകൊണ്ടാണ് സംവിധായകൻ പൃഥ്വിരാജിനെ ചിത്രത്തിലേക്ക് കൊണ്ടുവരുന്നത്.
ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തിലേക്കെത്തിയ സംവിധായകനാണ് ഡിജോ ജോസ് ആന്റണി. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചേർന്നാണ് ജന ഗണ മന നിർമ്മിക്കുന്നത്. സൂദീപ് ഇളമൺ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്രീജിത്ത് സാരംഗാണ് എഡിറ്റിങ്. ജേക്സ് ബിജോയായണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
പൃഥ്വിക്കും സുരാജിനും പുറമെ മംമ്ത മോഹൻദാസ്, ശ്രീദിവ്യ, ധ്രുവൻ, ഷാരി, ഷമ്മി തിലകൻ, രാജ കൃഷ്ണമൂർത്തി, പശുപതി, അഴകം പെരുമാൾ, ഇളവരസ്, വിനോദ് സാഗഡ, വിൻസി അലോഷ്യസ്, മിഥുൻ, ഹരി കൃഷ്ണൻ, വിജയ് കുമാർ, വൈഷ്ണവി വേണുഗോപാൽ തുടങ്ങിയരവാണ് പ്രധാന കഥാപത്രങ്ങളായി ചിത്രത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...