ഒരുത്തിക്ക് ശേഷം നവ്യ നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാനകി ജാനേയുടെ സെൻസറിങ് പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ  സൈജു കുറുപ്പും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മെയ് 12ന് ജാനകി ജാനേ തിയേറ്ററുകളിൽ എത്തും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജാനകി ജാനേ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരുത്തിയിലും സൈജു - നവ്യാ നായർ കോമ്പോ ആണ് പ്രേക്ഷകർ കണ്ടത്. അതിന് ശേഷം വീണ്ടും ഇരുവരും ജാനകി ജാനേയിലൂടെ ഒന്നിക്കുകയാണ്. അനീഷ് ഉപാസനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷറഫുദ്ദീൻ, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 



ശ്യാമപ്രകാശ് എംഎസ് ആണ് ഛായാ​ഗ്രഹകൻ. എഡിറ്റർ നൗഫൽ അബ്ദുള്ള. കൈലാസ് മേനോൻ ആണ് സം​ഗീത സംവിധായകൻ.  സൈജു കുറുപ്പ്, നവ്യ നായർ, ജോണി ആന്റണി, ഷറഫുദീൻ എന്നിവരെ കൂടാതെ കോട്ടയം നസീർ, അനാർക്കലി മരിക്കാർ, ജോർജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോർഡി പൂഞ്ഞാർ, ഷൈലജ ശ്രീധരൻ, വിദ്യാ വിജയകുമാർ, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അൻവർ ഷെരീഫ് എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.


Also Read: Nalla Nilavulla Rathri: കാടിനുള്ളിലൊരു കൊട്ടാരം, കുറച്ച് സുഹൃത്തുക്കളും; ഉദ്വേ​ഗം നിറച്ച് 'നല്ല നിലാവുള്ള രാത്രി' ട്രെയിലർ


 


എഡിറ്റർ: നൗഫൽ അബ്ദുള്ള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രതീന, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ഡെസോം, സംഗീതം: കൈലാസ്, സിബി മാത്യു അലക്സ്, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ: സിബി മാത്യു അലക്സ്, പ്രൊഡക്ഷൻ ഡിസൈൻ: ജോതിഷ് ശങ്കർ, വേഷം: സമീറ സനീഷ്, ഓഡിയോഗ്രഫി : എം ആർ രാജകൃഷ്ണൻ, ചീഫ് അസോസിയേറ്റ്: രഘുരാമവർമ, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂർ, സഹ എഴുത്തുകാർ: അനിൽ നാരായണൻ, രോഹൻ രാജ്, ഡിഐ: ശ്രീജിത്ത് സാരംഗ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമാസ് , സബ്ടൈറ്റിലുകൾ : ജോമോൾ (ഗൗരി), അസോസിയേറ്റ് ഡയറക്ടർമാർ: റെമിസ് ബഷീർ, രോഹൻ രാജ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: അനീഷ് നന്ദിപുലം, പിആർഒ: വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, സ്റ്റിൽ: ഋഷിലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻ: ഓൾഡ്മങ്ക്സ്, വിതരണം : കൽപക റിലീസ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ് LLP.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.