ക്രയോൺസ് പിക്ചേഴ്‌സിന്റെ ബാനറിൽ അഭിജിത് അശോകൻ നിർമിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത "ജനനം 1947 പ്രണയം തുടരുന്നു" എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിൽ വച്ചാണ് പ്രണയ ദിനത്തിൽ ട്രെയിലർ റിലീസ് ചെയ്തത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ ആയതിനാലാണ് തന്റെ സിനിമയുടെ ട്രെയിലർ ലോഞ്ച് ചെയ്യുവാനായി ഗാന്ധിഭവൻ തിരഞ്ഞെടുത്തതെന്ന് ചിത്രത്തിന്റെ സംവിധായകൻ അഭിജിത് അശോകൻ പറഞ്ഞു.


"തന്റെ സിനിമയിലെ കഥാപാത്രങ്ങൾ പോലെ തന്നെ ഗാന്ധിഭവനിൽ വാർദ്ധക്യത്തിലും ഒരുമിച്ചു കഴിയുന്ന രാജനെയും സുലോചനയെയും ആദരിച്ചു കൊണ്ടാണ് ഈ പ്രണയ ദിനത്തിൽ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്". നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രം ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.


ALSO READ: ഭ്രമയുഗത്തിനെതിരെ കുഞ്ചമണ്‍ ഇല്ലം ഹൈക്കോടതിയില്‍; ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അടക്കം റദ്ദാക്കണം എന്ന് ആവശ്യം


മക്കളാൽ ഉപേക്ഷിക്കപ്പെട്ടു ശിഷ്ടകാലം ഏതെങ്കിലും ഒരു വൃദ്ധസദനത്തിന്റെ മുറികളിൽ ഒതുങ്ങി കഴിയേണ്ടി വന്നിട്ടുള്ള അനേകം അച്ഛൻഅമ്മമാർക്ക്, സമൂഹത്താൽ തിരസ്കരിക്കപ്പെട്ടുപോയ ഒരുപറ്റം ആളുകൾക്ക്, വാർദ്ധക്യം എന്നത് നമ്മളിലേക്ക് മാത്രമായി ഒതുങ്ങി കൂടാനുള്ള ഒരു സമയം അല്ല എന്നും മുന്നോട്ട് സന്തോഷത്തോടെ ജീവിക്കാനുള്ളതും ആണെന്ന ഓർമപ്പെടുത്തൽ ആയിരിക്കും ഈ സിനിമ എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം കരസ്ഥമാക്കിയത്.


40 വർഷം ജൂനിയർ ആർട്ടിസ്റ്റ് ആയി മലയാള സിനിമയിലുള്ള കോഴിക്കോട് ജയരാജന്റെ ആദ്യ നായക വേഷം ആണ് "ജനനം 1947 പ്രണയം തുടരുന്നു" എന്ന ചിത്രത്തിൽ. തമിഴിലെ  പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസൺ ആണ് ചിത്രത്തിലെ നായിക. അനു സിതാര, ദീപക് പറമ്പോൾ, നോബി മാർക്കോസ്, ഇർഷാദ് അലി, പൗളി വത്സൻ, നന്ദൻ ഉണ്ണി, അംബി നീനാസം, സജാത് ബറൈറ്റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പിആർഒ- പ്രതീഷ് ശേഖർ.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.