കാറ്റത്ത് പാറി ജാൻവിയുടെ ഫ്രോക്ക്; പിന്നാലെ വൈറലും
Janhvi Kapoor Wardrobe Malfunction കാറിൽ നിന്നും ഇറങ്ങി പോകവെയാണ് നടിയുടെ വസ്ത്രം കാറ്റിൽ പറന്ന് പൊങ്ങിയത്
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ബോളിവുഡിൽ തന്റേതായ ഒരു ഇടം സൃഷ്ടിച്ചെടുത്ത നടിയാണ് ജാൻവി കപൂർ. ഏത് ഘട്ടത്തിലാണെങ്കിലും നടി തന്നെ പിന്തുടർന്ന പാപ്പിറാസി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും അവർക്ക് ഫോട്ടയ്ക്ക് പോസ് ചെയ്ത് കൊടുക്കാനും മടികാണിക്കാറില്ല. ജാൻവി കപൂർ പിന്തുടരുന്ന സ്റ്റൈൽ നിരവധി ആരാധകർക്കാണ് ഇഷ്ടമുള്ളത്. പ്രത്യേക പരിപാടികൾക്ക് മാത്രമാണ് ബോളിവുഡ് താരം ഒരുപാട് ഒരുങ്ങിയൊക്കെ വരുന്നത്. അല്ലാത്ത സമയങ്ങളിൽ വളരെ ലളിതാമായിട്ടാണ് യുവതാരത്തെ മുംബൈയിൽ പല ഇടങ്ങളിലായി കാണപ്പെടാറുള്ളത്.
എന്നാൽ വളരെ ലളിതമായി മുംബൈയിൽ വീഥികളിൽ താരത്തെ കണ്ടപ്പോൾ പാപ്പിറാസി മാധ്യമങ്ങൾ ജാൻവിയെ കാണാൻ ഇടയാകുകയും ചെയ്തു. അവരെ നിരാശപ്പെടുത്താതെ നടി അവർക്കായി ഫോട്ടോക്കും വീഡിയോയ്ക്കുമായി പോസ് ചെയ്ത് നൽകുകയും ചെയ്തു. പക്ഷെ അപ്പോഴാണ് നടി പോലും പ്രതിക്ഷിക്കാതെ ആ അബധം സംഭവിക്കുന്നത്.
കാറിൽ നിന്നിറങ്ങിയ ജാൻവിയെ കണ്ട ഫോട്ടോഗ്രാഫേഴ്സ് വിളിക്കുകയായിരുന്നു. അവർ താരത്തിന്റെ ചിത്രങ്ങൾ എടുക്കുവാൻ അനുവാദം വാങ്ങുകയും ചെയ്തു. എന്നാൽ അൽപം ധൃതിയിലായിരുന്ന ജാൻവി അവരെ കാര്യമാക്കാതെ മുന്നോട്ട് പോകുകയായിരുന്നു. അതിനിടയിലാണ് പെട്ടെന്ന് കാറ്റ് വീശുകയും താരത്തിന്റെ ഡ്രസ്സ് പൊങ്ങുകയും ചെയ്തത്. പക്ഷെ ജാൻവി പെട്ടെന്നുതന്നെ വസ്ത്രം ശരിയാക്കുകയും ചെയ്തു.
ഏറ്റവു അവസാനമായി മിലി എന്ന ചിത്രമാണ് ജാൻവിയുടേതായി തിയറ്ററുകളിൽ എത്തിയത്. ഹെലൻ എന്ന മലയാള ചിത്രത്തിന്റെ ഹിന്ദി റിമേക്കാണ് മിലി. 'ധടക്' എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ കരിയർ ആരംഭിച്ചത്. 'ദൊസ്താന 2', 'ഗുഡ് ലക്ക് ജെറി' എന്നീ സിനിമകളാണ് ജാൻവിയുടേതായി ഇനി വരാൻ ഇരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...