ഷാരൂഖ് ചിത്രം ജവാൻ ആഗോള ബോക്സോഫീസിൽ 1000 കോടി പിന്നിട്ടിരിക്കുകയാണ്. ഇതോട് കൂടി രണ്ട് ചിത്രങ്ങൾ ഒരു വർഷം 1000 കോടി നേടിയ ചിത്രമെന്ന റെക്കോർഡും ഷാരൂഖ് സ്വന്തമാക്കി.ചിത്രത്തിൻറെ ആഭ്യന്തര കളക്ഷൻ മാത്രം 560.83 കോടിയാണ്. അതേസമയം കേരളത്തിൽ ചിത്രം 17 ദിവസം കൊണ്ട് മികച്ച കളക്ഷനാണ് നേടിയത്. ആഗോള തലത്തിൽ 1000 കോടിയും രാജ്യത്താകെ 560 കോടിയും കേരളത്തിൽ 13 കോടിക്ക് മുകളിലുമാണ് ജവാൻൻറെ കളക്ഷൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ് സംവിധായകനായ അറ്റ്ലിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ജവാൻ.  മറ്റൊരു കണക്ക് നോക്കിയാൽ  6 ദിവസം കൊണ്ട് ചിത്രം കേരള ബോക്സോഫീസിൽ നിന്നും 10.5 കോടിയാണ് നേടിയത്. അതേസമയം ചിത്രം അഞ്ച് ദിവസം കൊണ്ട് തമിഴ് ബോക്സോഫീസിൽ നിന്നും 15.50 കോടിയാണ് നേടിയത്. 


 



 



ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. വിജയ് സേതുപതി, പ്രിയാമണി, ദീപിക പദുക്കോൺ, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ, റിദ്ദി ഡോഗ്ര എന്നിവരും ജവാനിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി സെപ്റ്റംബർ 11-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.