Jawan Box Office Day1: ജവാൻ ആദ്യ ദിന കളക്ഷൻ ഇത്രയും, കണക്കുകൾ ഇതാ
Jawan Movie Box Office Day1 Collection: കേരളത്തിൽ നിന്നും ഏകദേശം 1.58 കോടിയും, തമിഴ്നാട്ടിൽ നിന്ന് 2.66 കോടിയുമാണ് ഇതുവരെ ചിത്രം നേടിയത്. കർണ്ണാടകത്തിൽ നിന്നും 2.99 കോടിയുമാണ് ചിത്രം നേടിയത്
ഷാരൂഖ് ചിത്രം ജവാൻ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്. അഞ്ചു മണി വരെയുള്ള കണക്കാണ് പുറത്തായത്. 9962 ഷോകളിൽ നിന്നായി 33.61cr ചിത്രം നേടിയെന്നാണ് ചില ട്വിറ്റർ ഹാൻറിലുകൾ പങ്ക് വെച്ച കണക്ക്. നൈറ്റ് ഷോകൾ, അഡ്വാൻസ് ബുക്കിംഗ് എന്നിവ കണക്കാക്കിയുള്ള ബോക്സോഫീസ് റിപ്പോർട്ടാണിത്.
കേരളത്തിൽ നിന്നും ഏകദേശം 1.58 കോടിയും, തമിഴ്നാട്ടിൽ നിന്ന് 2.66 കോടിയുമാണ് ഇതുവരെ ചിത്രം നേടിയത്. കർണ്ണാടകത്തിൽ നിന്നും 2.99 കോടിയുമാണ് ചിത്രം നേടിയത്.തെലുങ്കാനയിൽ നിന്നും 3.09 കോടിയും ചിത്രം കളക്ഷൻ നേടി. ഡൽഹിയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണ് ചിത്രം ഏറ്റവും അധികം കളക്ഷൻ നേടിയത് ഡൽഹിയിൽ നിന്നും 4.11 കോടിയും, മഹാരാഷ്ട്രയിൽ നിന്നും 3.97 കോടിയും ചിത്രം ഇതുവരെ നേടി (Inputs from-Box Office Pan India Website)
വലിയ വിജയം നേടിയ പഠാന് ശേഷം ഷാരുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ഷാരൂഖിൻറെ നായികയാകുന്നത്. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാന്‍. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.
വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ദീപിക പദുകോൺ ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...