പഠാന്റെ വിജയത്തിന് ശേഷം ഷാരൂഖാന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ജവാൻ. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. വൻ പ്രീഹൈപ്പ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. പഠാന്റെ വമ്പൻ വിജയത്തോടെ ജവാനിലുമുള്ള ആരാധകരുടെ പ്രതീക്ഷ ഉയർന്നിരിക്കുകയാണ്. ചിത്രത്തിലെ താരനിരയും ജാവിനലുള്ള പ്രതീക്ഷ കൂട്ടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ അല്ലു അർജുൻ അഭിനയിക്കുന്നതിനെ കുറിച്ചാണ് വീണ്ടും ചർച്ചകൾ ഉയരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജവാനിൽ അഭിനയിക്കാനുള്ള ഓഫർ തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ നിരസിച്ചതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഈ വാർത്ത തള്ളിക്കൊണ്ട് മറ്റൊരു റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഒരു മാസം മുമ്പ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി അല്ലു അർജുൻ മുംബൈയിൽ എത്തിയിരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ചെറിയ അതിഥി വേഷം മാത്രമാണ് അല്ലു അർജുൻ ചെയ്യുന്നതെന്നും പകുതി ദിവസത്തെ ഷൂട്ട് മാത്രമായിരുന്നു വേണ്ടിവന്നതെന്നും റിപ്പോർട്ടുണ്ട്.  


ആറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഇറക്കാനാണ് ഉദ്ദേശിക്കുന്നത്. തന്റെ മുൻ ചിത്രങ്ങളേക്കാൾ മികച്ചതും ​ഗംഭീരവും ആക്കാൻ വേണ്ട കാര്യങ്ങളെല്ലാം ആറ്റ്ലി ചെയ്തിട്ടുണ്ടെന്നാണ് വിവരം. തമിഴ് സൂപ്പർതാരം വിജയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുവെന്ന വാർത്തകൾ വന്നിരുന്നു. ആരാധകർ ഇതിനോടകം തന്നെ ആവേശത്തിലാണ്. കഴിഞ്ഞ വർഷം ഒരു മാസത്തിലേറെ ജവാന്റെ അണിയറക്കാർ ചെന്നൈയിൽ ക്യാമ്പ് ചെയ്തിരുന്നു. ഈ സമയം വിജയ് തന്റെ ഭാഗം ഷൂട്ട് ചെയ്തുവെന്നാണ് വിവരം. ജവാന്റെ ചെന്നൈ ഷെഡ്യൂളിനിടെ സംവിധായകനും സഹനടന്മാരും വിജയ്‌യും നൽകിയ ആതിഥ്യത്തിന് ഷാരൂഖ് ഖാൻ നന്ദി പറഞ്ഞു.


Also Read: IT Raid: ഐടി റിട്ടേണിലെ ക്രമക്കേട്; പുഷ്പ സംവിധായകന്റെയും നിർമ്മാതാക്കളുടെയും വീടുകളിൽ റെയ്ഡ്


 


ചിത്രത്തിൽ അല്ലു അർജുൻ കൂടി എത്തുന്നതോടെ ജവാൻ ഒരു പാൻ ഇന്ത്യൻ സിനിമയായി മാറിക്കഴിഞ്ഞു. ചിത്രത്തിന്റേതായി ചില ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ലീക്ക് ആയിരുന്നു. ഇത് കൂടിയായതോടെ ആരാധകരുടെ പ്രതീക്ഷ വളരെ വലുതാണ്. ഇതുവരെയുള്ളതിൽ വെച്ച് വളരെ വ്യത്യസ്തമായ വേഷമായിരിക്കും ഷാരൂഖിന്റേതെന്നാണ് പ്രതീക്ഷ. സിനിമയിൽ നിന്ന് ചോർന്ന ചില ഫോട്ടോകളിൽ ഷാരൂഖിന്റെ തിരിച്ചറിയാനാകാത്ത രൂപം ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ്. ജവാൻ ഒരു വിജിലന്റ് ആക്ഷൻ ത്രില്ലറാണെന്നാണ് പറയപ്പെടുന്നത്.


വിജയ് സേതുപതി, നയൻതാര, സന്യ മൽഹോത്ര, പ്രിയമാൻ എന്നിവരും ജവാനിൽ അഭിനയിക്കുന്നു. ജവാന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ഷാരൂഖ് ഖാൻ ഇപ്പോൾ തന്റെ അടുത്ത പ്രോജക്റ്റായ ഡങ്കി ചെയ്യുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.