Jawan Movie: ഒരു ടിക്കറ്റെടുത്താൽ ഒരു ടിക്കറ്റ് ഫ്രീ; ഓഫറുമായി `ജവാന്` നിര്‍മാതാക്കള്‍
Red Chillies Entertainment: ബുക്ക് മൈ ഷോ, പേടിഎം മൂവീസ്, പിവിആര്‍ ഐനോക്സ്, സിനിപൊളിസ് എന്നിവയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങള്‍ വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.
ഷാരൂഖ് ചിത്രം ജവാൻ ആഗോള ബോക്സോഫീസിൽ 1000 കോടി പിന്നിട്ടിരിക്കുകയാണ്. അതിന്‍റെ ഭാഗമായി ഈ വാരാന്ത്യത്തില്‍ ജവാന്‍റെ ഒരു ടിക്കറ്റ് വാങ്ങിയാല്‍ മറ്റൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുമെന്ന ഓഫർ നൽകിയിരിക്കുകയാണ് ജവാന്റെ നിർമാതാക്കൾ. ബുക്ക് മൈ ഷോ, പേടിഎം മൂവീസ്, പിവിആര്‍ ഐനോക്സ്, സിനിപൊളിസ് എന്നിവയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങള്‍ വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. വ്യാഴം, വെള്ളി, ശനി ഞായര്‍ ദിവസങ്ങളിൽ മാത്രമാണ് ആനുകൂല്യം ലഭിക്കുക.
ജവാന്റെ ആയിരം കോടി കളക്ഷൻ നേട്ടത്തോടെ ഒരു വർഷം 1000 കോടി നേടിയ രണ്ട് ചിത്രങ്ങൾ എന്ന റെക്കോർഡും ഷാരൂഖ് സ്വന്തമാക്കി. ചിത്രത്തിന്റെ ആഭ്യന്തര കളക്ഷൻ മാത്രം 560.83 കോടിയാണ്. അതേസമയം കേരളത്തിൽ ചിത്രം 17 ദിവസം കൊണ്ട് മികച്ച കളക്ഷനാണ് നേടിയത്. ആഗോള തലത്തിൽ 1000 കോടിയും രാജ്യത്താകെ 560 കോടിയും കേരളത്തിൽ 13 കോടിക്ക് മുകളിലുമാണ് ജവാൻൻന്റെ കളക്ഷൻ.
ALSO READ: http://Jawan Kerala Box-Office: 1000 കോടി ആഗോളതലത്തിൽ, 17 ദിവസം കൊണ്ട് ജവാൻ കേരള ബോക്സോഫീസിൽ നേടിയത്
ആറ് ദിവസം കൊണ്ട് ചിത്രം കേരള ബോക്സോഫീസിൽ നിന്നും 10.5 കോടിയാണ് നേടിയത്. അതേസമയം ചിത്രം അഞ്ച് ദിവസം കൊണ്ട് തമിഴ് ബോക്സോഫീസിൽ നിന്ന് 15.50 കോടിയും ചിത്രം നേടി. തമിഴ് സംവിധായകനായ അറ്റ്ലിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ജവാൻ. ചിത്രത്തിൽ ഷാരൂഖ് ഖാൻ വിവിധ ഗെറ്റപ്പുകളിലെത്തുന്നു. വിജയ് സേതുപതി, പ്രിയാമണി, ദീപിക പദുക്കോൺ, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ, റിദ്ദി ഡോഗ്ര എന്നിവരും ജവാനിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി സെപ്റ്റംബർ 11-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...