പഠാന് ശേഷം സിനിമ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. തമിഴ് സിനിമ സംവിധായകൻ അറ്റ്ലി ഒരുക്കുന്ന ചിത്രം ജൂൺ രണ്ട് തിയറ്ററുകളിൽ എത്തുമെന്ന് നിർമാതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചിത്രം തിയറ്ററുകളിൽ സെപ്റ്റംബറിൽ റിലീസാകൂ എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ പ്രൊമോഷണൽ വീഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കന്നത്. സെപ്റ്റംബർ ഏഴാണ് ജവാന്റെ പുതിയ റിലീസ് തീയതി.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ വിഷ്വൽ ഇഫക്‌റ്റുകൾ പൂർത്തിയാക്കാൻ ഇനിയും സമയം ആവശ്യമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിഎഫ്എക്സ് ടീം മുഴുവൻ സമയവും പ്രവർത്തിക്കുകയാണ്. എന്നാൽ വിഎക്സിനായി പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നുവെന്നാണ് വിവരമെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


ALSO READ : The Kerala Story Box Office : ആദ്യ ദിനം വൻ കളക്ഷൻ; ബോക്സ് ഓഫീസിലും തരംഗമായി ദി കേരള സ്റ്റോറീസ്



റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റനിന്റെ ബാനറിൽ ഷാരൂഖ് ഖന്റെ ഭാര്യ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. നയൻതാരയാണ് ജവാനിലെ നായിക. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലെത്തുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ആറ്റ്ലിയുടെയും നയൻതാരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം നിർമിക്കുന്നത്. കന്നഡ, മലയാളം ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്തേക്കും.


അതേസമയം 'ജവാന്റെ' ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്‍ഫ്ലിക്സ് ആണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം 120 കോടി രൂപയ്‍ക്കാണ് ‍ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് വിവരം. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റ്ലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. സാറ്റ്ലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ വകയിൽ തന്നെ 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി ഇറങ്ങിയ പഠാൻ തിയേറ്ററുകളിൽ വൻ വിജയമായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.